MG Sreekumar | രഹസ്യമായി വിവാഹം ചെയ്യാൻപോയ എം.ജി. ശ്രീകുമാർ; തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ആ താരദമ്പതികൾ
- Published by:meera_57
- news18-malayalam
Last Updated:
ഒരു വിവാഹമുണ്ടെങ്കിൽ, ഭാര്യ ലേഖയായിരിക്കും എന്ന് ശ്രീകുമാർ അക്കാലത്തു തന്നെ നിശ്ചയിച്ചുറപ്പിച്ചിരുന്നു
മലയാള ചലച്ചിത്രാസ്വാദകർക്ക് ഹൃദ്യമായ അനേകം ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എം.ജി. ശ്രീകുമാർ (M.G. Sreekumar). പിന്നണി ഗാനരംഗത്തിൽ മോഹൻലാലിന് ഏറ്റവും അനുയോജ്യമായ ശബ്ദം ഏതെന്നു ചോദിച്ചാൽ, അതിനുത്തരം എം.ജി. ശ്രീകുമാർ എന്നല്ലാതെ മറ്റൊന്നല്ല. മലയാള സിനിമയിലും സെലിബ്രിറ്റി ലോകത്തും ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു ഗായകൻ എം.ജി. ശ്രീകുമാറിന്റെയും, ഭാര്യ ലേഖയുടെയും. ഏറെക്കാലം അവിവാഹിതനായി തുടരുമ്പോഴും, ലിവിങ് ടുഗെദർ എന്ന് കേട്ടുകേൾവി പോലും ഇല്ലാതിരുന്ന നാളുകളിൽ ഒന്നിച്ചു ജീവിച്ചവരാണ് ശ്രീകുമാറും ലേഖയും
advertisement
ഒരു വിവാഹമുണ്ടെങ്കിൽ, ഭാര്യ ലേഖയായിരിക്കും എന്ന് ശ്രീകുമാർ അക്കാലത്തു തന്നെ നിശ്ചയിച്ചുറപ്പിച്ചിരുന്നു. ഇന്ന് ലേഖയും ശ്രീകുമാറും ഇടയ്ക്കിടെ ഒരു യൂട്യൂബ് ചാനലിലൂടെ അവരുടെ വിശേഷങ്ങൾ പങ്കിടാൻ വരാറുണ്ട്. ലേഖ നല്ലൊരു പാചകക്കാരി കൂടിയാണ്. അതും അവരുടെ ചാനലിൽ കാണാൻ കഴിയും. വിമർശനങ്ങൾ പലതു കേട്ടിരുന്നു എങ്കിലും, ലേഖയും ശ്രീകുമാറും വിജയകരമായ ദാമ്പത്യജീവിതം നയിച്ച് വരികയാണ്. മലയാളത്തിലെ പ്രശസ്ത സംഗീത കുടുംബത്തിലെ ഏറ്റവും ഇളയമകനാണ് എം.ജി. ശ്രീകുമാർ. ഇപ്പോൾ വിവാഹത്തെക്കുറിച്ചും ലേഖ ചില അറിയാകഥകൾ പറയുന്നു (തുടർന്ന് വായിക്കുക)
advertisement
തന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റി നൽകിയ ഭർത്താവാണ് ശ്രീകുമാർ. വിവാഹം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞയാളാണ് ലേഖ. അതുമൂലം ഉണ്ടാവാൻ പോകുന്ന പ്രശ്നങ്ങളെക്കുറിച്ച് ആരെക്കാളും നന്നായി ലേഖ മനസിലാക്കിയിരുന്നു. അതിനാൽ എം.ജി. ശ്രീകുമാർ വർഷങ്ങളോളം കാത്തിരുന്നു. തന്റെ ജീവിതം ഒരു സിനിമ പോലെയാണ് എന്ന് ലേഖ പറയുന്നു. 1988ലായിരുന്നു ഇവർ ആദ്യം പരിചയപ്പെടുന്നത്. അന്നാണ് എം.ജി. ശ്രീകുമാർ എന്ന പേരിൽ ഒരു ചലച്ചിത്ര പിന്നണി ഗായകൻ ഉണ്ടെന്ന കാര്യം ലേഖ മനസിലാക്കുന്നത് പോലും
advertisement
തന്റെ ജീവിതം ഒരു സിനിമപോലെയെന്ന് ലേഖ. കുഞ്ഞുങ്ങൾ വേണ്ട എന്നതും കൂട്ടായ തീരുമാനമായിരുന്നു. സംഗീത ലോകത്ത് കുട്ടികളില്ലാത്തവർ വേറെയുമില്ലേ? അവരോടു ആരും അതേപ്പറ്റി ചോദിക്കാറില്ലല്ലോ എന്ന് ലേഖ. പരിചയപ്പെട്ട് രണ്ടു ദിവസങ്ങൾ കഴിഞ്ഞതും ശ്രീകുമാർ തന്റെ ഗാനങ്ങൾ അടങ്ങിയ ഒരു കാസറ്റ് ലേഖയ്ക്ക് സമ്മാനിച്ചു. തൊട്ടടുത്ത ദിവസം അവർ കണ്ടുമുട്ടി. സൗഹൃദം സ്ഥാപിച്ചു. സൗഹൃദം പ്രണയമായി. ഗായിക സുജാതയാണ് ഇവരുടെ പ്രണയത്തെക്കുറിച്ച് ആദ്യം മനസിലാക്കിയത്. ഒരു റെക്കോർഡിങ്ങിനു പോയ ലേഖയെ കണ്ടപ്പോൾ പ്രണയമുണ്ടെന്ന വിവരം സുജാത എങ്ങനെയോ മനസ്സിലാക്കുകയായിരുന്നു
advertisement
മൂകാംബിക ക്ഷേത്രത്തിൽ വച്ച് വളരെ രഹസ്യമായി ലേഖയെ വിവാഹം ചെയ്യാൻ ശ്രീകുമാർ തീരുമാനിക്കുകയായിരുന്നു. ഇതിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി താലികെട്ടാൻ ഒരുങ്ങി. മൂകാംബികയിൽ ചടങ്ങുകൾ പതിവിലും വ്യത്യസ്‍തമാണ് എന്ന് ലേഖ. കുറിതൊടുവിച്ച് മാലയാണിയിക്കാൻ പോകുന്നതിനു തൊട്ടു മുൻപ് ശ്രീകുമാർ ഒന്ന് തിരിഞ്ഞു നോക്കിയതും, അതാ പിന്നിൽ സീമയും ഐ.വി. ശശിയും നിൽക്കുന്നു. പിന്നെ മാറ്റമേതും വരുത്താൻ കഴിയില്ല. താലികെട്ടൽ കഴിഞ്ഞു
advertisement
'ഇന്നായിരുന്നോ നിങ്ങളുടെ വിവാഹം. സദ്യ എവിടെയാണ്?' എന്നായി സീമ. നേരിട്ട് കണ്ടത് കാരണം, സീമയുടെ മുന്നിൽ പിന്നെ ഉരുണ്ടുകളിക്കാൻ പറ്റിയതുമില്ല. മൂകാംബികയിലും, തിരിച്ചു വന്ന് തിരുവനന്തപുരത്തും വിവാഹം രജിസ്റ്റർ ചെയ്തു. 'ശ്രീക്കുട്ടൻ' എന്ന് ലേഖ സ്നേഹത്തോടെ വിളിക്കുന്ന ഭർത്താവ് ശ്രീകുമാർ ഇതേ കഥ അവതരിപ്പിക്കുമ്പോൾ കൂടുതൽ രസകരമാവും എന്ന് ലേഖ. വീണ മുകുന്ദന്റെ ഒറിജിനൽസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലേഖ ഗതകാല സ്മരണകൾ അയവിറക്കിയത്










