advertisement

Devadoothan: രണ്ടാംവരവിൽ പ്രേക്ഷകരുടെ തള്ളിക്കയറ്റം; ദേവദൂതൻ 56ൽ നിന്ന് 100 തിയേറ്ററുകളിലേക്ക്

Last Updated:
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുപുത്തൻ സിനിമയായി ഒരുക്കിയ ദേവദൂതൻ ബിഗ് സ്ക്രീനിൽ മാജിക് തീർക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്
1/7
 24 വർഷം മുൻപ് തിയേറ്ററിലെത്തിയപ്പോൾ പ്രേക്ഷകർ കൈയൊഴിഞ്ഞ 'ദേവദൂതൻ' സിനിമക്ക് ഇപ്പോൾ പുനർജന്മം. റീ മസ്റ്ററിങ് ചെയ്ത് റീറിലീസ് ചെയ്ത മോഹൻലാൽ- സിബി മലയിൽ ചിത്രത്തിന് രണ്ടാം വരവിൽ തിയേറ്ററിൽ പ്രേക്ഷകരുടെ വമ്പൻ സ്വീകരണം.

2/7
 നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുപുത്തൻ സിനിമയായി ഒരുക്കിയ ദേവദൂതൻ ബിഗ് സ്ക്രീനിൽ മാജിക് തീർക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. പാട്ട് കൊണ്ടും പശ്ചാത്തല സംഗീതം‌ കൊണ്ടും വിദ്യസാ​ഗ‍ർ അത്ഭുതം തീ‍ർത്ത ചിത്രം ദേവദൂതൻ കഴിഞ്ഞ ദിവസമാണ് റീ റിലീസ് ചെയ്തത്.

3/7
 ആദ്യദിനങ്ങളിലെ ഷോകൾ ഹൗസ്ഫുള്ളായതോടെ ചിത്രത്തിന്റെ സ്ക്രീൻ കൗണ്ട് വർധിപ്പിച്ചിരിക്കുകയാണ് നിർമാതാക്കള്‍. 56 തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഇനി 100 തിയേറ്ററുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. നിർമാതാക്കളായ കോക്കേഴ്സ് മീഡിയ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

4/7
 കേരളത്തിന് പുറമേ ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ, ഹൈദരാബാദ്, ഡൽഹി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും സിനിമ റീറിലീസ് ചെയ്തിരുന്നു. ഒപ്പം യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ എത്തി.

5/7
 ഊട്ടി പശ്ചാത്തലമാക്കി സിബി മലയിലിന്റെ സംവിധാനത്തിൽ വന്ന സിനിമയിലെ ഗാനങ്ങളും ടീസർ-ട്രെയിലറും റീമാസ്റ്റേർഡ് വേർഷനിൽ പുറത്തിറങ്ങിയപ്പോൾ തന്നെ സിനിമ ബിഗ് സ്ക്രീനിൽ നൽകാൻ പോകുന്നത് പുതിയ അനുഭവമായിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു.

6/7
 രഘുനാഥ് പലേരി തിരക്കഥ രചിച്ച ദേവദൂതർ 2000ത്തിലാണ് തിയേറ്ററുകളിലെത്തിയത്. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം ,മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയത്. പക്ഷേ എന്തുകൊണ്ടോ തിയേറ്ററിൽ പ്രേക്ഷകരെ ആകർഷിക്കാൻ സിനിമക്കായില്ല.

7/7
 മോഹൻലാലിനെ കൂടാതെ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ്‌ സി തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. കെ ജെ യേശുദാസ്, എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെ എസ്.ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ.

തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement