ഇത്ര ചെറിയ ബാലറ്റ് പേപ്പർ നിക്ഷേപിക്കാൻ ദ്വാരത്തിന് ഇത്ര വലിപ്പം വേണോ? അടിമുടി ദുരൂഹതയെന്ന് സണ്ണി ജോസഫ്
- Published by:SIBILI S
- news18-malayalam
Last Updated:
വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലേത് വലിയ ദ്വാരമാണെന്നും ചെറിയ ബാലറ്റ് പേപ്പർ നിക്ഷേപിക്കാൻ ഇത്രയും വലിപ്പമുള്ള ദ്വാരം എന്തിനെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
കണ്ണൂർ: 'വീട്ടിലെ വോട്ടി'ൽ അടിമുടി ദുരൂഹതയെന്ന് കെപിസിസി അധ്യക്ഷനും പേരാവൂർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സണ്ണി ജോസഫ്. വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലേത് വലിയ ദ്വാരമാണെന്നും ചെറിയ ബാലറ്റ് പേപ്പർ നിക്ഷേപിക്കാൻ ഇത്രയും വലിപ്പമുള്ള ദ്വാരം എന്തിനെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. പേരാവൂർ നിയോജക മണ്ഡലത്തിലെ വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ചിത്രങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പുകൊണ്ടാണ് അദ്ദേഹത്തിന്റെ ആരോപണം.
വിരലുകൾ കടക്കാൻ പറ്റുന്ന വലിപ്പത്തിലുള്ള ദ്വാരം ബാലറ്റ് പെട്ടിക്ക് എന്തിനാണ്. അതിന് ഒരു സുരക്ഷിതത്വവുമില്ല. ബാലറ്റ് പെട്ടി കുത്തനെ പിടിച്ചാൽ ബാലറ്റ് പുറക്കേക്ക് വരും. ഈര്‍ക്കിലിയോ ചെറിയ കമ്പി കഷണമോ ഉപയോഗിച്ച് ബാലറ്റ് എളുപ്പത്തില്‍ പുറത്തെടുക്കാൻ പറ്റുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഇക്കാര്യം കളക്ടറുമായി സംസാരിച്ചു. എന്നാൽ തട്ടിക്കയറുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ഇക്കാര്യത്തിൽ കളക്ടർക്ക് ഉത്തരമില്ല. ഇത് ബോധപൂർവമാണോ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണോ. അദ്ദേഹം ഭരണകക്ഷിയുടെ ഏജന്റായാണ് പ്രവർത്തിക്കുന്നത്.
അമ്പലങ്ങളിലും പള്ളികളിലും നേർച്ചപ്പെട്ടിക്ക് ഉണ്ടാക്കിയ ദ്വാരം മാത്രമേ ഇതിനും ആവശ്യമുള്ളൂ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനോ ഇതിൽ ഇടപെടണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Apr 05, 2026 11:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇത്ര ചെറിയ ബാലറ്റ് പേപ്പർ നിക്ഷേപിക്കാൻ ദ്വാരത്തിന് ഇത്ര വലിപ്പം വേണോ? അടിമുടി ദുരൂഹതയെന്ന് സണ്ണി ജോസഫ്









