ഈ വർഷം ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ബാഹുബലിക്കു ശേഷം പ്രഭാസിന്റെ തിരിച്ചുവരവ് ആദിപുരുഷിലൂടെയായിരിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ.
advertisement
2/7
എന്നാൽ, ചിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ ട്രെയിലർ നിരാശപ്പെടുത്തുന്നതായിരുന്നു. വിഎഫ്എക്സിലെ പാളിച്ചകൾ തന്നെയായിരുന്നു വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഇതിനു ശേഷം പ്രശ്നങ്ങൾ പരിഹിച്ച് വീണ്ടും ട്രെയിലർ പുറത്തിറക്കി.
advertisement
3/7
500 കോടി ബജറ്റിലാണ് ഓം റൗട്ട് എന്ന സംവിധായകൻ ആദിപുരുഷ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സിനിമയിൽ വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്.
advertisement
4/7
പുതിയ വാർത്തകൾ സത്യമാണെങ്കിൽ, റിലീസിനു മുമ്പ് തന്നെ ആദിപുരുഷ് മുടക്കുമുതലിന്റെ 85 ശതമാനം നേടിക്കഴിഞ്ഞു. ബോളിവുഡ് ഹംഗാമ റിപ്പോർട്ട് അനുസരിച്ച് നോൺ തിയറ്ററിക്കൽ ബിസിനസ്സിലൂടെ ആദിപുരുഷ് 432 കോടി നേടി എന്നാണ്.
advertisement
5/7
മ്യൂസിക് റൈറ്റ്സ്, ഡിജിറ്റൽ റൈറ്റ്സ്, തുടങ്ങിയവയിലൂടെ മാത്രം 247 കോടി ചിത്രം നേടി. പ്രഭാസ് ചിത്രത്തിന് ലഭിക്കുന്ന ആദ്യദിന കളക്ഷൻ കൂടി കണക്കാക്കുമ്പോൾ കുറഞ്ഞത് 185 കോടി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
advertisement
6/7
തിയേറ്ററിൽ ആദ്യദിനങ്ങളിൽ ആദിപുരുഷ് റെക്കോർഡ് കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷകൾ. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബ്ബിൽ കയറുമെന്നാണ് പ്രവചനം.,
advertisement
7/7
രാമായണ കഥയാണ് ഓം റൗട്ട് ആദിപുരുഷിലൂടെ ബിഗ് സ്ക്രീനിൽ എത്തിക്കുന്നത്. രാമനായി പ്രഭാസും സീതാ ദേവിയായി കൃതി സനോനുമാണ് എത്തുന്നത്. പ്രഭാസാണ് രാവണന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ജൂൺ 16 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
advertisement
ഭാര്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ല; എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ
MLA Eldhose Kunnappilly's office asked the building owner to vacate after his wife wasn't elected chairperson.
രാഷ്ട്രീയ തർക്കത്തെ തുടർന്ന് എംഎൽഎയുടെ ഓഫീസ് അടിയന്തരമായി മാറ്റേണ്ടി വന്നതായി ജീവനക്കാർ അറിയിച്ചു.
നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ സംഗീത കെ.എസ് വിജയിച്ചു.