നേര് തന്നേ? പൃഥ്വിരാജിന് ശേഷം പ്രഭാസ് ചിത്രത്തിൽ മലയാളി നായകന്റെ സാന്നിധ്യം, ഉയർന്നു കേൾക്കുന്ന പേര്...
- Published by:user_57
- news18-malayalam
Last Updated:
പ്രഭാസും ദീപിക പദുക്കോണും വേഷമിടുന്ന കൽക്കി 2898 എഡിയിലെ യുവ മലയാള നടൻ...
പ്രഭാസ് (Prabhas) ചിത്രത്തിലെ മലയാളി സാന്നിധ്യമായി പൃഥ്വിരാജിന്റെ പേര് കേട്ടത് മുതൽ സിനിമയ്ക്കായുള്ള ആവേശഭരിതമായ കാത്തിരിപ്പിലാണ് ആരാധകർ. വരദരാജ മന്നാർ എന്ന വേഷമാണ് 'സലാർ' (Salaar) സിനിമയിൽ പൃഥ്വിരാജിനുള്ളത്. ലുക്കിലുമുണ്ട് ഏറെ പ്രത്യേകതകൾ. ഇനി മറ്റൊരു ചിത്രത്തിൽ വേറൊരു യുവ മലയാള താരത്തിന്റെ പേര് ഇപ്പോഴേ ഉയർന്നു തുടങ്ങി
advertisement
പ്രഭാസും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൽക്കി 2898 എഡി' എന്ന ചിത്രം ആരാധകരെ ആകാംക്ഷയിൽ എത്തിക്കുന്ന മറ്റൊരു സിനിമയാണ്. ചിത്രത്തിന്റെ ആദ്യ ടീസറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റിൽ വരികയാണ് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
ഈ സിനിമയിലെ പങ്കാളിത്തത്തെക്കുറിച്ച് അവതാരകൻ ദുൽഖർ സൽമാനോട് ചോദിച്ചു. ദുൽഖർ അദ്ദേഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തില്ല. എന്നിരുന്നാലും, താൻ കൽക്കിയുടെ സെറ്റ് സന്ദർശിച്ചിട്ടുണ്ടെന്നും സംവിധായകന്റെ മുൻ ചിത്രമായ 'യെവടെ സുബ്രഹ്മണ്യത്തിൽ' നിന്ന് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
advertisement
advertisement
advertisement