RRR ന്റെ തകർപ്പൻ വിജയത്തിനു ശേഷം ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് ജൂനിയർ എൻടിആർ. വമ്പൻ പ്രൊജക്ടുകളാണ് ഇപ്പോൾ താരത്തെ തേടിയെത്തുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയം തെന്നിന്ത്യൻ താരത്തിന്റെ ബോളിവുഡ് എൻട്രിയാണ്.
2/ 6
ഋത്വിക് റോഷനൊപ്പം ബോളിവുഡിൽ പ്രധാന വേഷത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ് ജൂനിയർ എൻടിആർ. അതാകട്ടെ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ് ചിത്രത്തിലും. ഋത്വിക്കിനൊപ്പം വാർ 2 ൽ ജൂനിയർ എൻടിആറും എത്തുമെന്നാണ് റിപ്പോർട്ടുകൾ.
3/ 6
ബോളിവുഡ് ചിത്രത്തിനായി ജൂനിയർ എൻടിആർ വാങ്ങുന്ന പ്രതിഫലമാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ആർആർആറിൽ അഭിനയിക്കാൻ 45 കോടിയായിരുന്നു താരം പ്രതിഫവലമായി വാങ്ങിയത്.
4/ 6
പുതിയ ചിത്രത്തിനായി പ്രതിഫലത്തിൽ നൂറ് ശതമാനം വർധനവാണ് താരം ഇപ്പോൾ വരുത്തിയിരിക്കുന്നത്.
5/ 6
RRR ആഗോള തലത്തിൽ തന്നെ വമ്പൻ ഹിറ്റായതോടെയാണ് ജൂനിയർ എൻടിആറിന്റേയും രാംചരണിന്റേയും താരമൂല്യവും കുത്തനെ ഉയർന്നത്. വാർ 2 നു വണ്ടി 100 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോർട്ടിൽ പറയുന്നത്.
6/ 6
അതേസമയം, വാർ 2 ൽ ഋത്വിക് റോഷന്റെ വില്ലനായി ജൂനിയർ എൻടിആർ എത്തുമെന്നാണ് റിപ്പോർട്ടുകൾ.