സാമന്തയ്ക്കു പിന്നാലെ നാഗചൈതന്യയ്ക്കും തിരിച്ചടി; നിരാശപ്പെടുത്തി 'കസ്റ്റഡി'

Last Updated:
ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നാഗ ചൈതന്യയുടെ പുതിയ ചിത്രത്തിനായി കാത്തിരുന്നത്
1/6
 സാമന്തയ്ക്കു പിന്നാലെ നാഗചൈതന്യയ്ക്കും തിരിച്ചടി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം കസ്റ്റഡി പ്രതീക്ഷിച്ച പ്രകടനം നടത്താതെ ബോക്സ് ഓഫീസിൽ നിരാശപ്പെടുത്തി.

advertisement
2/6
 പുതുമുഖ സംവിധായകനായ വെങ്കട് പ്രഭുവാണ് കസ്റ്റഡി സംവിധാനം ചെയ്തിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നാഗ ചൈതന്യയുടെ പുതിയ ചിത്രത്തിനായി കാത്തിരുന്നത്. എന്നാൽ, നിരാശപ്പെടുത്തുന്നതാണ് താരത്തിന്റെ ചിത്രമെന്നാണ് റിപ്പോർട്ടുകൾ.

3/6
 പുറത്തിറങ്ങി ആദ്യ ആഴ്ച്ചയിൽ തന്നെ ചിത്രം തിരിച്ചടി നേരിട്ടുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ആദ്യ ആഴ്ച്ച പിന്നിടുമ്പോൾ വെറും 8.6 കോടി മാത്രമാണ് കസ്റ്റഡിക്ക് നേടാനായത്.

4/6
 കസ്റ്റഡിയിൽ പൊലീസ് കോൺസ്റ്റബിൾ ആയാണ് ചൈതന്യ എത്തുന്നത്. അരവിന്ദ് സ്വാമി, ശരത് കുമാർ, കീർത്തി ഷെട്ടി, പ്രിയാമണി, പ്രേംജി, വെണ്ണല കിഷോർ, സമ്പത്ത് രാജ് തുട‌ങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

5/6
 അടുത്തിടെ നാഗചൈതന്യയുടെ മുൻഭാര്യയെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയുമായ സാമന്തയുടെ ശാകുന്തളവും തിയേറ്ററിൽ വൻ പരാജയമായിരുന്നു. ഇതിനു പിന്നാലെയാണ് നാഗ ചൈതന്യയുടെ ചിത്രവും പരാജയപ്പെടുന്നത്.

6/6
 തെലുങ്കിനു പുറമേ, തമിഴിലും ചിത്രം പുറത്തിറക്കിയിരുന്നു. നാഗ ചൈതന്യയുടെ തമിഴിലേക്കുള്ള രംഗപ്രവേശം കൂടിയായിരുന്നു ചിത്രം. താരം തന്നെയാണ് ഡബ്ബിങ്ങും നിർവഹിച്ചത്.

ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു

  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement