ഇന്ന് തിയേറ്ററിലെത്തുന്നത് മൂന്ന് മലയാള ചിത്രങ്ങൾ. ഇതിൽ 'വൺ' ആണ് ഏറെനാളായി റിലീസ് കാത്തിരുന്നു തിയേറ്ററിലെത്തുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വൺ 'എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
മൂന്നു ചെറു ചിത്രങ്ങൾ ചേർത്തു വച്ച സിനിമയാണ് 'ആണും പെണ്ണും'. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവർ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം
നടി കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ എണ്ണംപറഞ്ഞ അന്താരാഷ്ട്ര അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് 'ബിരിയാണി'. സമൂഹത്തിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം നിമിത്തം പാർശ്വവൽക്കരിക്കപ്പെട്ട ഖദീജ എന്ന യുവതിയുടെ ഒറ്റയാൾ പോരാട്ടവും ജീവിത സമരങ്ങളുമാണ് വിദേശ മേളകളെക്കൊണ്ട് പോലും മികച്ച അഭിപ്രായം പറയിപ്പിച്ച 'ബിരിയാണി'. സജിൻ ബാബു സംവിധാനം ചെയ്ത ചിത്രമാണ് 'ബിരിയാണി'