വിവാഹം കഴിഞ്ഞെന്ന് വച്ച് കൂട്ടുകാരികളെ മറക്കാൻ ഒക്കുമോ? ഭർത്താവ് ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങൾ മാത്രം പങ്കു വച്ചിരുന്ന ഇടത്തിലേക്ക്, ഒരിടവേളക്ക് ശേഷം പ്രിയ കൂട്ടുകാരികളുമൊത്തുള്ള പൂൾ ചിത്രവുമായി ഇൻസ്റ്റാഗ്രാമിൽ എത്തുകയാണ് പേളി മാണി. ഇതിൽ അഭിനേത്രികളായ ദീപ്തി സതി, ഷോൺ റോമി, പാർവതി നായർ എന്നിവരും ഉൾപ്പെടുന്നു