Rashmika Mandanna | അയ്യോ! രശ്‌മികയ്ക്ക് അങ്ങനെ സംഭവിക്കുമോ? പുഷ്പ 2ന്റെ പ്രധാന ട്വിസ്റ്റ് ലീക്ക് ആയെന്ന് സംശയം

Last Updated:
പുഷ്പ 2ലെ പ്രധാന ട്വിസ്റ്റ് ലീക്കായി എന്ന് റിപ്പോർട്ട്. ചിത്രം സഹിതമാണ് റിപോർട്ടുകൾ പ്രചരിക്കുന്നത്
1/7
 സാമി സാമി... എന്ന ഒരു പാട്ടുകൊണ്ട് ദേശ ഭാഷാന്തരങ്ങളെ ഭേദിച്ച് ജനപ്രിയയായി മാറിയ നടിയാണ് രശ്‌മിക മന്ദാന (Rashmika Mandanna). 'പുഷ്പ: ദി റൂൾ' (Pushpa: The Rule) എന്നറിയപ്പെടുന്ന പുഷ്പ 2 ഇപ്പോൾ ചിത്രീകരണത്തിലാണ്. തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ തുടർഭാഗം അല്ലു അർജുന്റെ കഥാപാത്രമായ പുഷ്പ രാജിനെ ബിഗ് സ്‌ക്രീനിൽ തിരിച്ചെത്തിക്കുമെന്ന് ഉറപ്പിക്കുക മാത്രമല്ല, രശ്മിക ശ്രീവല്ലിയെ വീണ്ടും അവതരിപ്പിക്കുമെന്നും വെളിപ്പെടുത്തിയിരുന്നു

advertisement
2/7
 തെലുങ്ക് ചിത്രത്തിലെ അല്ലു അർജുന്റെ ഫസ്റ്റ് ലുക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് പുറത്തിറങ്ങിയെങ്കിലും ചിത്രത്തിലെ ശ്രീവല്ലിയുടെ ലുക്ക് നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സിനിമയിൽ നിന്നുള്ള വിവരങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ അവരെ സങ്കടക്കടലിൽ ആഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് (തുടർന്ന് വായിക്കുക)

3/7
 ചിത്രത്തിന്റെ സെറ്റിൽ നിന്നുമെന്ന് പറഞ്ഞ് പുറത്തുവന്ന ഒരു ലൊക്കേഷൻ ചിത്രമാണ് എല്ലാത്തിനും തിരികൊളുത്തിയത്. ഫ്രെയിമിൽ ഒരു മരിച്ച സ്ത്രീയുടെ മുഖമാണുള്ളത്

4/7
 രശ്മികയുടെ ശ്രീവല്ലിയോട് സാമ്യമുള്ള ഒരു സ്ത്രീ പ്രത്യക്ഷപ്പെടുന്നതും, ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്നതും കാണിക്കുന്ന സെറ്റിൽ നിന്നുള്ള ഒരു ഫോട്ടോ ഓൺലൈനിൽ എത്തിക്കഴിഞ്ഞു. ഈ രംഗം സിനിമയിലേതാണോ എന്ന് വ്യക്തമല്ല, എന്നിരുന്നാലും, ചിത്രത്തിൽ രശ്മികയുടെ കഥാപാത്രം മരിക്കുമെന്ന് നിരവധി ആരാധകർ ധരിച്ചുകഴിഞ്ഞു

5/7
 പുഷ്പ 2ൽ ശ്രീവല്ലി മരിക്കുമെന്ന് റിപ്പോർട്ടുകൾ വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഫോട്ടോ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും ചെയ്‌തു. 2022 ജൂണിൽ, പുഷ്പ രാജും (അല്ലു അർജുൻ) ഭൻവർ സിങ്ങും (ഫഹദ് ഫാസിൽ) തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ശ്രീവല്ലി മരിക്കുമെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

6/7
 ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഒരു നിർണായക ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതായി നിർമ്മാതാക്കൾ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ചോർന്നതായി ആരോപിക്കപ്പെടുന്ന ചിത്രം പുറത്തുവന്നത്

7/7
 നിർമ്മാതാക്കൾ ഫഹദിനെ അവതരിപ്പിക്കുന്ന സെറ്റിൽ നിന്നുള്ള ദൃശ്യങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ ഷെഡ്യൂൾ റാപ്പിന്റെ വാർത്തകൾ പങ്കിടുകയും ചെയ്തു. ഫോട്ടോയിൽ, ഫഹദ് തന്റെ തല മുണ്ഡനം ചെയ്ത ലുക്കിലാണുള്ളത്

ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്

  • മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു.

  • ഫാസിസ്റ്റ് സംഘടനകളെ എതിര്‍ക്കാന്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

  • തദ്ദേശ, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കുമെന്ന് മുസ്ലിം ലീഗ്.

View All
advertisement