അഭിനയരംഗത്ത് വീണ്ടും സജീവമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം സമാന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). ചികിത്സയ്ക്ക് ശേഷം തിരികെയെത്തിയ സമാന്ത കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ഖുഷിയില്‍ ജോയിന്‍ ചെയ്തു. ആക്ഷന്‍ ത്രില്ലര്‍ സീരിസ് 'സിറ്റഡല്‍' ഇന്ത്യന്‍ പതിപ്പിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സമാന്ത ഖുഷിയില്‍ ജോയിന്‍ ചെയ്തത്
'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഖുശിയ്ക്കായി സംഗീതം ഒരുക്കുന്നത്. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്