Oru Perumgaliyattam | കണ്ണൻ പെരുമലയനും സംവിധായകനും വീണ്ടും; സുരേഷ് ഗോപിയുടെയും ജയരാജിന്റെയും 'പെരുങ്കളിയാട്ടം' തുടങ്ങി

Last Updated:
കണ്ണൻ പെരുമലയനൊപ്പം ജയരാജ് വരുന്നു, ഒരു പെരുങ്കളിയാട്ടവുമായി
1/4
 വണ്ണാത്തി പുഴയുടെ തീരത്ത്, തിങ്കൾ കണ്ണാടി നോക്കും നേരത്ത്, സ്വപ്നം കണ്ടിറങ്ങിവന്നോളുടെ പ്രിയപ്പെട്ട കണ്ണൻ പെരുമലയൻ. ഷേക്‌സ്‌പിയർ ചമച്ച ഒഥല്ലോയെ സംവിധായകൻ ജയരാജ് മലയാളം പറയിപ്പിച്ചത് കണ്ണൻ പെരുമലയന്റെയും അവന്റെ പെണ്ണ് താമരയിലുമൂടെ. സുരേഷ് ഗോപിയുടെയും (Suresh Gopi) മഞ്ജു വാര്യരുടെയും പകർന്നാട്ടത്തിനു മുൻപിൽ അവാർഡ് കമ്മറ്റികൾക്ക് കയ്യടിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവർ വന്നിട്ട് കൊല്ലം എത്ര കഴിഞ്ഞു എന്ന് ഓർമയില്ലെങ്കിൽ പറയാം, വർഷം 26 പിന്നിട്ടിരിക്കുന്നു

advertisement
2/4
 കണ്ണൻ പെരുമലയനൊപ്പം ജയരാജ് വരുന്നു, ഒരു പെരുങ്കളിയാട്ടവുമായി. "ഞങ്ങൾ രണ്ടുപേരും വീണ്ടുമൊരു സിനിമയ്ക്കുവേണ്ടി ഒരു നല്ല സ്‌ക്രിപ്റ്റിനായി തിരയുകയായിരുന്നു. ഒടുവിൽ ഒരെണ്ണം കണ്ടെത്താനായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഷൂട്ടിംഗ് ആരംഭിച്ചു, കഥ രൂപപ്പെടുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും. ഒരു നാഴികക്കല്ലായി മാറുന്ന സിനിമയായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അത്തരമൊരു സൃഷ്‌ടിക്കായുള്ള പരമാവധി ശ്രമത്തിലാണ് ഞങ്ങൾ, ” ജയരാജ് പറഞ്ഞു

3/4
 "ജയരാജും ഞാനും കാലക്രമേണ അനുഭവസമ്പത്ത് നേടി. പക്ഷേ കളിയാട്ടത്തിന്റെ ഓർമ്മകൾ ഞങ്ങളിൽ മാത്രമല്ല, പ്രേക്ഷകരുടെ ഹൃദയങ്ങളിൽ പോലും അവശേഷിക്കുന്നു. മറ്റൊരു നാഴികക്കല്ല് സൃഷ്ടിക്കാനുള്ള ആഗ്രഹം ഞങ്ങളിൽ ഉണ്ടായി. ഒരു നല്ല തിരക്കഥയുണ്ട്. കഴിവുറ്റ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുകയാണ്," സുരേഷ് ഗോപി പറഞ്ഞു

4/4
 ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അനശ്വര രാജൻ, 'KGFചാപ്റ്റർ 2' ഫെയിം ബി.എസ്. അവിനാഷ് എന്നിവരും ചില പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്

'സുഹൃത്തുക്കളായി തുടരും'; നടൻ ഷിജുവും പ്രീതി പ്രേമും വിവാഹബന്ധം വേർപിരിഞ്ഞു

  • നടൻ ഷിജുവും ഭാര്യ പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായതായി ഷിജു സോഷ്യൽ മീഡിയയിൽ അറിയിച്ചു.

  • ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നും പരസ്പര ബഹുമാനത്തോടെയും പക്വതയോടെയും എടുത്ത തീരുമാനമാണിതെന്നും പറഞ്ഞു.

  • സ്വകാര്യത മാനിക്കാനും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഷിജു സുഹൃത്തുക്കളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.

View All
advertisement