Keerthy Suresh | വിവാഹം കഴിഞ്ഞാൽ അത് പതിവാ; നയൻതാരയും കീർത്തി സുരേഷും അക്കാര്യത്തിൽ തുല്യർ
- Published by:meera_57
- news18-malayalam
Last Updated:
ചിലർ മറച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ, അഭിമാനത്തോടെ പുറത്തിറങ്ങിയവരാണ് കീർത്തി സുരേഷും നയൻതാരയും
നടിമാരായ നയൻതാരയും (Nayanthara) കീർത്തി സുരേഷും (Keerthy Suresh) തമ്മിൽ ഒരു സമാനതയുണ്ട്. കേരളത്തിൽ നിന്നും അന്യഭാഷയിൽ പോയി വളരെ വലിയ പ്രതിഫലം പറ്റുന്ന താരങ്ങളാണിവർ. നയൻസ് കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന മലയാളി നടിയാണ് കീർത്തി സുരേഷ്. രണ്ടുപേരും വിവാഹജീവിതം ആരംഭിച്ചു കഴിഞ്ഞു. നയൻതാരയ്ക്കും ഭർത്താവ് വിഗ്നേഷ് ശിവനും ഇരട്ടക്കുട്ടികളും പിറന്നു. കീർത്തി സുരേഷിന് വിവാഹം കഴിഞ്ഞ് പുതുമോടി മാറിയിട്ടില്ല. പതിനഞ്ചു വർഷം പ്രണയിച്ച ആന്റണി തട്ടിലാണ് കീർത്തി സുരേഷിന്റെ വരൻ
advertisement
വിവാഹം കഴിഞ്ഞതും ആഘോഷങ്ങളിലേക്ക് കടക്കും മുൻപേ കീർത്തിക്ക് ചില കാര്യങ്ങൾ ചെയ്തു തീർക്കാൻ ബാക്കിയുണ്ടായിരുന്നു. ആദ്യ ബോളിവുഡ് ചിത്രം ബേബി ജോണിന്റെ പ്രൊമോഷൻ പരിപാടികൾക്ക് പങ്കെടുക്കുമ്പോൾ, കീർത്തിയുടെ വിവാഹം കഴിഞ്ഞ് വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. നായകൻ വരുൺ ധവാനും സഹതാരമായ വമിഖ ഗബ്ബിക്കും ഒപ്പം കീർത്തി എല്ലാ പരിപാടികളിലും മുടങ്ങാതെ എത്തി. എന്നാൽ പ്രതിഫലത്തിൽ മുന്നിലായ താരങ്ങൾ എന്നതുപോലെ, വിവാഹം കഴിഞ്ഞ ശേഷം കീർത്തിയും നയൻതാരയും ഒരു കാര്യത്തിൽ തുല്യരാണ് (തുടർന്ന് വായിക്കുക)
advertisement
നാട്ടിൽ മാത്രമല്ല, വിദേശത്തും കീർത്തിക്ക് ബേബി ജോൺ പ്രൊമോഷൻ പരിപാടികളുമായി പങ്കെടുക്കേണ്ടതുണ്ട്. ഇക്കാര്യം കീർത്തി വിവാഹം കഴിഞ്ഞ് അധികം നാളുകളാകും മുൻപേ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കീർത്തി സുരേഷ് പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ദൃശ്യങ്ങൾ എല്ലാത്തിലും ഒരു കാര്യം പ്രകടമാണ്. ഇതാണ് നയൻതാരയും കീർത്തിയും തമ്മിലെ സമാനതയ്ക്ക് കാരണവും
advertisement
ഗ്ലാമറസ് വേഷങ്ങൾ ധരിക്കുമ്പോഴും കീർത്തിയുടെ കഴുത്തിൽ വളരെ പ്രകടമായ ഒരു മഞ്ഞച്ചരട് കാണാമായിരുന്നു. ഡിസംബർ പന്ത്രണ്ടിന് നടന്ന വിവാഹത്തിൽ ഭർത്താവ് ആന്റണി തട്ടിൽ കീർത്തിയെ അണിയിച്ച താലിച്ചരടാണത്. ബോളിവുഡ് സിനിമയുടെ പ്രൊമോഷനിൽ പങ്കെടുത്തപ്പോൾ പോലും കീർത്തി തന്റെ താലിച്ചരട് അഴിച്ചുമാറ്റാതെയാണ് വന്നത് എന്ന കാര്യം ശ്രദ്ധേയം. മറ്റു പല നടിമാരുമായി തട്ടിച്ചു നോക്കിയാലും കീർത്തി സുരേഷ് അക്കാര്യത്തിൽ പാരമ്പര്യം മുറുകെപ്പിടിക്കുന്ന കൂട്ടത്തിൽ തന്നെ. ബ്രാഹ്മണാചാര പ്രകാരമായിരുന്നു കീർത്തി സുരേഷിന്റെ വിവാഹം നടന്നതും
advertisement
നടി നയൻതാരയും ഭർത്താവ് വിഗ്നേഷ് ശിവൻ അണിയിച്ച താലി അഴിച്ചുമാറ്റാതെയാണ് ഹണിമൂൺ ആഘോഷങ്ങൾക്ക് പോയത്. അന്നാളുകളിലെ എല്ലാ ചിത്രങ്ങളിലും നയൻതാരയുടെ കഴുത്തിൽ താലിച്ചരട് കാണാമായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചേറെ ദിവസങ്ങൾക്ക് ശേഷം ഒരു പ്രത്യേക ചടങ്ങിൽ മഞ്ഞച്ചരട് മാറ്റി, സ്വർണമാലയിൽ താലി കോർക്കുന്നതാണ് പ്രധാന ആചാരം. അതുവരെ ഈ ചരട് കഴുത്തിൽ നിന്നും നീക്കം ചെയ്യാതിരിക്കുന്നതാണ് ആചാരം. തിരക്കേറിയ സിനിമാ ജീവിതം മുന്നിലുണ്ടായിട്ടും കീർത്തിയും നയൻതാരയെ പോലെത്തന്നെ താലിമാല നെഞ്ചോടു ചേർത്താണ് യാത്ര
advertisement
ഗോവയിൽ വച്ച് ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങും ക്രിസ്തീയ രീതിയിലെ ബീച്ച് വെഡിങ്ങും ചേർന്നതായിരുന്നു കീർത്തി സുരേഷിന്റെ വിവാഹം. വിവാഹം കഴിഞ്ഞതും കീർത്തിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നു. അതിനും വളരെ മുൻപ് തന്നെ കീർത്തിയുടെ വിവാഹാഘോഷങ്ങളുടെ തയാറെടുപ്പുകൾ ഫാൻസ് പേജിലൂടെ പുറത്തുവന്നിരുന്നു. താലിച്ചരടുമായി പൊതുവിടത്തിൽ ഇറങ്ങിയ കീർത്തി സുരേഷിന്റെ രണ്ട് ലുക്കുകൾ. സിനിമാനടിയായാലും സ്വന്തം താലിമാല മറച്ചുപിടിക്കേണ്ട കാര്യമില്ല എന്ന് തെളിയിച്ച കീർത്തിയെ സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നുമുണ്ട്