തന്നെക്കാൾ ഉയരമുള്ള കല്യാണ ചെക്കനെ മാനത്തേക്കെന്ന പോലെ നോക്കുന്ന മമ്മുക്കയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. മമ്മുക്ക അതിഥിയായി പങ്കെടുത്ത കല്യാണത്തിലെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്
2/ 6
അഞ്ചടി എട്ടിഞ്ച് ആണ് മമ്മുക്കയുടെ ഉയരം. എന്നാൽ അതിനേക്കാൾ പൊക്കമുള്ള ചെക്കനാണ് വിവാഹ വേദിയിൽ ഉണ്ടായിരുന്നത്. ഇത്രയും ഉയരമുള്ള വരന്റെ തോളൊപ്പം വധുവിന് ഉയരമുണ്ട്. ചിത്രത്തിന് ഇപ്പോൾ ഗിന്നസ് പക്രു രസകരമായ ക്യാപ്‌ഷൻ നൽകിയിട്ടുണ്ട് (തുടർന്ന് വായിക്കുക)
3/ 6
എൻ്റെ കാഴ്ച-'പാടിൽ' മമ്മുക്കയും എന്നാണു പക്രുവിന്റെ കമന്റ്. മമ്മുക്ക പങ്കെടുക്കുന്ന പല പരിപാടികളിലും അദ്ദേഹത്തേക്കാൾ ഉയരമുള്ള ആരെയും സാധാരണ ഗതിയിൽ കാണാറില്ല
4/ 6
നാദിർഷയുടെ മകളുടെ വിവാഹ സൽക്കാരത്തിന് പങ്കെടുത്ത മമ്മൂട്ടിയുടെ ചിത്രമാണിത്
5/ 6
ഒരുപക്ഷെ മമ്മുക്കയുടെ മകൻ ദുൽഖർ ഫോട്ടോയ്ക്ക് പോസ് ചെയ്തെങ്കിലും വൈറൽ ചിത്രത്തിന്റെ അത്രയും തന്നെ പ്രതീക്ഷിക്കാം. മമ്മൂട്ടിയുടെ അത്ര തന്നെ മകനും ഉയരമുണ്ട്
6/ 6
ബോളിവുഡിൽ നടൻ അമിതാഭ് ബച്ചൻ മമ്മുക്കയെക്കാളും ഉയരമുള്ള നടനാണ്. 1.83 മീറ്റർ അഥവാ ആറടിക്കു മേലെയാണ് ബച്ചന്റെ ഉയരം