Aaradhya Devi | അഭിമുഖങ്ങളിൽ ധരിക്കുന്ന വേഷത്തിന് അവഹേളനം; പ്രതിഷേധവുമായി നടി ആരാധ്യാ ദേവി
- Published by:meera_57
- news18-malayalam
Last Updated:
റാം ഗോപാൽ വർമ്മ ചിത്രത്തിലെ നായിക ആരാധ്യാ ദേവി അടുത്തിടെ ചില മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയിരുന്നു
സാരിയുടുത്ത ഒരു മലയാളി പെണ്ണിനെ ബോളിവുഡിന്റെ റാം ഗോപാൽ വർമ്മ (Ram Gopal Varma) തന്റെ അടുത്ത പടത്തിലെ നായികയായി മനസ്സിൽ കണ്ടനേരം കോട്ടയംകാരി ശ്രീലക്ഷ്മി സതീഷിന്റെ തലവര മാറിമറിയുകയായിരുന്നു. താരത്തിന്റെ ആദ്യ ചിത്രമായ 'സാരി' അവർ പോലും അറിയാതെ സംഭവിച്ചു പോയതെന്ന് പറയുന്നതിൽ വൈരുധ്യമില്ല. ഇന്ന് ഗ്ലാമറിന്റെ അതിപ്രസരം നിറഞ്ഞ ലോകത്താണ് ശ്രീലക്ഷ്മി എന്ന ആരാധ്യാ ദേവി (Aaradhya Devi). പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെ നവ മാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഭിമുഖങ്ങൾ വരികയാണ്. പലരും ആരാധ്യയുടെ വേഷവിധാനവും ശ്രദ്ധിച്ചു കാണും
advertisement
ഗ്ലാമറിലേക്കില്ല എന്ന് ഒരിക്കൽ പറഞ്ഞ വാക്കുകൾ ശ്രീലക്ഷ്മി തിരുത്തിപ്പറഞ്ഞിരുന്നു. ഇന്ന് അഭിമുഖങ്ങളിൽ പോലും ആരാധ്യയെ സാരി ചുറ്റിയ ഗ്ലാമർ ഗേൾ ആയി കാണാം. എന്നാൽ തന്നെക്കുറിച്ച് വരുന്ന ട്രോളുകളിലും നെഗറ്റീവ് കമന്റുകളിലും ആരാധ്യ അക്ഷമയാണ്. അതേപ്പറ്റി ഒരു നീണ്ട പോസ്റ്റിൽ അവർ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തു വരുന്നു: "ഞാൻ സിനിമയിലോ അഭിമുഖങ്ങളിലോ ധരിക്കുന്ന വസ്ത്രത്തെ നെഗറ്റീവ് കമന്റുകളും ട്രോളുകളും കൊണ്ട് പലരും വിമർശിക്കുന്നത് കാണുന്നു. മറ്റു നടിമാരും അത്തരത്തിൽ വേഷം ചെയ്യുമ്പോൾ എന്നെ തന്നെ ലക്ഷ്യമിടുന്നത് എന്തിനെന്നു മനസിലാവുന്നില്ല..." (തുടർന്ന് വായിക്കുക)
advertisement
അത്തരം വേഷങ്ങൾ ധരിക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അത് സിനിമ എന്തെന്ന് മനസിലാക്കുന്നതിനോ, ഒരു ക്യാമറ കാണുന്നതിനോ മുൻപുള്ള ഞാനാണ്. മറ്റു വ്യക്തികളെ പോലെ കരിയറിന്റെ ആവശ്യപ്രകാരം എന്റെ വീക്ഷണവും കാഴ്ചപ്പാടുകളും മാറും. അതിനെ കപടനാട്യം എന്ന് വിളിക്കേണ്ട. പഠനവും പൊരുത്തപ്പെടലും എന്ന് മനസിലാക്കിയാൽ മതി. സാരി എന്ന സിനിമ വന്നപ്പോൾ, കഥയും കഥാപാത്രവുമാണ് എന്ന് ആകർഷിച്ചത്. സ്ക്രിപ്റ്റ് വായിക്കുമ്പോൾ, ഗ്ലാമർ ആ സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമെന്ന് ഞാൻ മനസിലാക്കി...
advertisement
ഒരു നടിയായതില്പിന്നെ, മറ്റു നടിമാർ ചെയ്യുന്നത് പോലെ ഓരോ സന്ദർഭത്തിനുമനുസരിച്ച് വ്യത്യസ്തമായി ഞാൻ വസ്ത്രധാരണം ചെയ്യണം. എന്നെ ട്രോൾ ചെയ്യുന്നവരോട് പറയട്ടെ. നിങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാൽ, എനിക്ക് എന്നെക്കുറിച്ച് ഉള്ള ധാരണയിൽ എന്നെ നെഗറ്റീവ് ആയി കമന്റ് ചെയ്യണം എന്നുണ്ടെങ്കിൽ, അത് ഞാൻ നിങ്ങളുടെ വിധിനിർണയത്തിന് വിടുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ, ഞാൻ ചെയ്യാം എന്നേറ്റ കഥാപാത്രത്തോട് പരിപൂണ്ണമായി നീതി പുലർത്തേണ്ടതുണ്ട്. എന്റെ തീരുമാനങ്ങൾ, എന്റെ ദൃഢവിശ്വാസത്തിൽ ഊന്നിയാവും, മറ്റുള്ളവരുടെ നെഗറ്റിവിറ്റിയേ അപേക്ഷിച്ചല്ല...
advertisement
എനിക്ക് താൽപ്പര്യമുള്ളടുത്തോളം ഞാൻ ഏതു വേഷവും ചെയ്യും. ആ കഥാപാത്രത്തോടും സിനിമയോടും ഞാൻ നീതി പുലർത്തും. എന്റെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നവർക്ക് നന്ദി. അല്ലാത്തവരോട് പറയട്ടെ, എന്റെ യാത്ര എന്റേത് മാത്രമാണ്. എനിക്ക് ശരി എന്ന് തോന്നുന്നത് ഞാൻ ക്യാമറയുടെ മുന്നിൽ എത്തിയ അതേ ആത്മവിശ്വാസത്തോടും പാഷനോടും കൂടി ഞാൻ ചെയ്യും. ജീവിതം എന്റേതാണ്, തീരുമാനങ്ങളും. നന്ദി' എന്ന് ആരാധ്യ ദേവിയുടെ കുറിപ്പ് അവസാനിക്കുന്നു
advertisement
സാരി അണിഞ്ഞുകൊണ്ടുള്ള ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടു കൂടിയാണ് ശ്രീലക്ഷ്മി സതീഷ് കേരളത്തിൽ ശ്രദ്ധ നേടുന്നത്. ആളെ കണ്ടതും, എവിടെയാണ് ആ പെൺകുട്ടി താമസിക്കുന്നത് എന്ന് റാം ഗോപാൽ വർമ്മ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. ഫോട്ടോഗ്രാഫർ ആഘോഷ് വൈഷ്ണവം ആയിരുന്നു ആരാധ്യാ ദേവിയുടെ സാരി ചിത്രങ്ങൾ പകർത്തിയത്










