Shine Tom Chacko | ഷൈൻ ടോം എടുത്തു ചാടിയോടി; പണം മുടക്കിയ 'സൂത്രവാക്യം' നിർമാതാവിന് ചിലതു പറയാനുണ്ട്
- Published by:meera_57
- news18-malayalam
Last Updated:
ഇനിയും റിലീസ് ചെയ്യാത്ത സിനിമയിൽ പോലീസ് വേഷത്തിലാണ് ഷൈൻ ടോം ചാക്കോ, അധ്യാപികയുടെ റോളിൽ വിൻസി അലോഷ്യസും
കൊച്ചിയിലെ ഹോട്ടലിൽ നിന്നും ഡാൻസാഫ് ടീമിന്റെ വരവിനെ തുടർന്ന് നടൻ ഷൈൻ ടോം ചാക്കോ (Shine Tom Chacko) എടുത്തു ചാടി ഓടിയതും, അതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്. നടി വിൻസി അലോഷ്യസിന്റെ (Vincy Aloshious) പരാതിയെ തുടർന്നാണ് സെറ്റിൽ ലഹരി ഉപയോഗിക്കുകയും തനിക്ക് നേരെ മോശമായി പെരുമാറുകയും ചെയ്ത നടൻ ഷൈൻ ടോം ചാക്കോ എന്ന വിവരം പുറത്തുവന്നത്. ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് വിൻസി സംഭവത്തിനെതിരെ ആദ്യം പ്രതിഷേധം രേഖപ്പെടുത്തിയത്. പിന്നീട് ഔദ്യോഗികമായി പരാതി രേഖപ്പെടുത്തുകയും ചെയ്തു. 'സൂത്രവാക്യം' എന്ന സിനിമയുടെ സെറ്റിലായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്
advertisement
ഷൈൻ ടോം ചാക്കോ വാർത്തകളിൽ നിറഞ്ഞു നിന്ന വേളയിൽ 'സൂത്രവാക്യം' ടീം സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടതും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി. പുരകത്തുമ്പോൾ വാഴവെട്ടുന്നു എന്ന് ആക്ഷേപിച്ചവരും കമന്റുകളുടെ കൂട്ടത്തിലുണ്ട്. ഇനിയും റിലീസ് ചെയ്യാത്ത സിനിമയിൽ പോലീസ് വേഷത്തിലാണ് ഷൈൻ ടോം ചാക്കോ, അധ്യാപികയുടെ റോളിൽ വിൻസി അലോഷ്യസും. ഷൈൻ ടോമിനെതിരെ പരാതി നൽകിയതിന്റെ പേരിൽ വിൻസിയെ അനുകൂലിക്കുന്ന നിലപാടുമായി മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ടീവും തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
യൂജിൻ ജോസ് ചിറമേൽ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്കായി അന്യഭാഷക്കാരനായ നിർമാതാവ് മലയാളത്തിൽ എത്തുകയായിരുന്നു. ഷൈൻ ടോമിനും വിൻസി അലോഷ്യസിനും പുറമേ, ദീപക് പറമ്പോൽ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. ശ്രീകാന്ത് കന്ദ്രഗുലയാണ് ചിത്രത്തിന്റെ നിർമാതാവ്. ഷൈൻ ടോം ചാക്കോയുടെ തിരോധാനവും, വിൻസി അൽഷ്യസിന്റെ പരാതിയും വാർത്തകളിൽ നിറയുമ്പോൾ, നിർമാതാവും ആശങ്കയിലാണ്. ഷൈൻ ടോം ചാക്കോ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. നടൻ സംസ്ഥാനം വിട്ട് ചെന്നൈയിൽ എത്തിയെന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ നൽകുന്ന സൂചന
advertisement
സൂത്രവാക്യവുമായി ബന്ധപ്പെട്ട പോസ്റ്ററുകളിൽ ഇദ്ദേഹം പ്രതികരണവുമായി എത്തിച്ചേരുന്നു. 'ഈ കഥയ്ക്ക് ജീവൻ പകരാൻ ഞങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളും ആത്മാക്കളും അർപ്പിച്ചു, ഇത് എല്ലായിടത്തുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളെ സ്പർശിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിർഭാഗ്യവശാൽ, ഞങ്ങളുടെ സിനിമയെക്കുറിച്ചുള്ള സമീപകാല വാർത്തകൾ ചില ആശങ്കകൾക്ക് കാരണമായേക്കാം. ഒരു നിർമ്മാതാവ് എന്ന നിലയിൽ, ഈ സിനിമയോടും അതിന്റെ ടീമിനോടുമുള്ള എന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുന്നു എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു...
advertisement
ആരാധകർ എന്ന നിലയിൽ, നിങ്ങൾ ആരാധിക്കുന്ന കലാകാരന്മാരുടെ വ്യക്തിപരമായ ജീവിതത്തിൽ നിങ്ങൾ താല്പര്യപ്പെടുന്നതായി ഞാൻ മനസ്സിലാക്കുന്നു. എന്നിരുന്നാലും, കലയെ കലാകാരനിൽ നിന്ന് വേർതിരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സിനിമയിൽ തന്നെയും അത് പറയുന്ന കഥയിലും അത് ഉണർത്തുന്ന വികാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാം. കേരളത്തിൽ ജനിച്ചു വളർന്നവനല്ല, പക്ഷേ മലയാള സിനിമയിൽ എപ്പോഴും ആഴത്തിൽ പ്രണയത്തിലായ ഒരാളെന്ന നിലയിൽ, ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു...
advertisement
മലയാള സിനിമകൾ സങ്കീർണ്ണമായ കഥകൾ നെയ്യുന്ന രീതിയും ശക്തമായ വികാരങ്ങൾ ഉണർത്തുന്ന രീതിയും അസാധാരണ കഴിവുകൾ പ്രകടിപ്പിക്കുന്ന രീതിയും എപ്പോഴും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞങ്ങളുടെ സിനിമയെ പിന്തുണയ്ക്കാനും അതിന് ഒരു അവസരം നൽകാനും കഴിയുമെങ്കിൽ ഞാൻ ബഹുമാനിക്കപ്പെടുന്നു. നിങ്ങളുടെ ആവേശവും പ്രോത്സാഹനവും ഞങ്ങൾക്ക് ലോകം തന്നെയാണ്' എന്ന് നിർമ്മാതാവ് കുറിച്ചു










