LEO | ലോകേഷ് - വിജയ് ടീമിന്‍റെ 'ലിയോ' കേരളത്തിലെത്തിക്കാന്‍ ശ്രീ ഗോകുലം മൂവീസ്
- Published by:Arun krishna
- news18-malayalam
Last Updated:
ഭാഷാ ഭേദമില്ലാതെ തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിജയ്- ലോകേഷ് കനകരാജ് ടീമിന്‍റെ ലിയോ. ദിനം പ്രതി സിനമയെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. കേരളത്തിലെ വിജയ് ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ഒരു വാര്‍ത്തയാണ് അണിയറക്കാര്‍ പങ്കുവച്ചിരിക്കുന്നത്.
advertisement
advertisement
സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നത് സന്തോഷത്തോടെയും ഏറെ അഭിമാനത്തോടെയും ആണെന്നുള്ള കാര്യം അറിയിച്ചുകൊണ്ടുള്ള ശ്രീ ഗോകുലം ഗോപാലന്റെ വീഡിയോ സന്ദേശത്തിലൂടെയാണ് കേരളത്തിലെ വിതരണാവകാശം ഔദ്യോഗികമായി നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത് . സുജിത് നായർ നേത്ര്വതം നൽകുന്ന ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.
advertisement
ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന "ലിയോ" എന്ന ചിത്രത്തിന്മേൽ വമ്പൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്.
advertisement
വിജയ്ക്ക് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. മികച്ച ചിത്രങ്ങൾ കേരളത്തിലെ പ്രേക്ഷകരിലേക്കെത്തിച്ച ഗോകുലം മൂവീസിന്റെ മികച്ച പ്രൊമോഷൻ പരിപാടികൾ ലിയോക്കായി കേരളത്തിലുണ്ടാകും.
advertisement









