പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലെ സന്തോഷങ്ങൾക്ക് പ്രേക്ഷകരും സോഷ്യൽ മീഡിയ വഴി സാക്ഷികളാണ്. പ്രണയവും, വിവാഹവും, കുഞ്ഞിനായുള്ള കാത്തിരിപ്പുമെല്ലാം ഇവർ പ്രേക്ഷകരോടും പങ്കിടാറുണ്ട്. ഓരോ സന്തോഷവും അങ്ങനെ ഏവർക്കും മനഃപാഠം. ഇപ്പോഴിതാ പേളിയെക്കുറിച്ച് ശ്രീനിഷ് ചില കാര്യങ്ങൾ പറയുന്നു. പ്രേക്ഷകർ ചോദിച്ചപ്പോഴാണ് ശ്രീനിഷ് അക്കാര്യങ്ങൾ തുറന്നു പറഞ്ഞത്
പേളിയിലെ ഏറ്റവും മികച്ച കാര്യം എന്തെന്നും, ഏറ്റവും സ്പെഷ്യൽ കാര്യം എന്തെന്നുമാണ് പ്രേക്ഷകർക്ക് അറിയേണ്ടിയിരുന്നത്. ഇൻസ്റ്റഗ്രാമിൽ നടന്ന ചോദ്യോത്തരവേളയിലാണ് ശ്രീനിഷ് ഇക്കാര്യങ്ങൾ വെളിപ്പെടിത്തിയത്. നിലവിൽ തിരുവനന്തപുരത്ത് ടി.വി. സീരിയലിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ശ്രീനിഷ്. അതിനിടയിലാണ് ആരാധകരുമായി വിശേഷം പങ്കിടാൻ ശ്രീനിഷ് സമയം കണ്ടെത്തിയത്
പേളിക്ക് ചുറ്റും ഒട്ടേറെ സുഹൃത്തുക്കൾ ഉള്ള കാര്യം പ്രേക്ഷകർക്കുമറിയാം. അവർക്കു വേണ്ടി തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിക്കുക പോലും ചെയ്യാതെ പേളി ഓരോ കാര്യങ്ങൾ ചെയ്തു കൊടുക്കുമെന്ന് ശ്രീനിഷ് പറയുന്നു. ചില നേരം പേളിയുടെ ആ നല്ല മനസ്സ് കാണുമ്പോൾ തന്റെ കണ്ണ് നിറയാറുണ്ടെന്ന് ശ്രീനിഷ് പറയുന്നു. അതുപോലെ തന്നെ പേളിയുടെ മറ്റൊരു സ്വഭാവഗുണത്തെ കുറിച്ചും ശ്രീനിഷ് വാചാലനാവുന്നു
ഒരാളെയും കുറിച്ച് മോശം വാക്ക് പറയുന്ന പ്രകൃതക്കാരിയല്ല പേളി. അഥവാ ശ്രീനിഷ് ആരെയെങ്കിലും കുറിച്ച് അങ്ങനെ സംസാരിക്കാൻ തുടങ്ങിയാൽ തന്നെ 'ശ്രീനീ, നിന്റെ സ്വഭാവം മാറി, നീയെന്തിനാ ഇങ്ങനെ പരദൂഷണം പറയുന്നത്, അങ്ങനെ പറയാൻ പാടില്ല' എന്ന് പറഞ്ഞുകൊണ്ട് പേളിയുടെ ശാസന വരും. അത് തനിക്കു പേളിയിൽ ഇഷ്‌ടമുള്ള സ്വഭാവ ഗുണമാണെന്ന് ശ്രീനിഷ്