സുചിത്രയ്ക്ക് ഇഷ്‌ടമല്ലാത്ത മോഹൻലാൽ ചിത്രങ്ങൾ; അങ്ങനെയുണ്ടെന്ന് തുറന്നുപറച്ചിൽ
- Published by:meera_57
- news18-malayalam
Last Updated:
സുചിത്രയ്ക്ക് ഏറ്റവും ഇഷ്‌ടമുള്ള സിനിമ 'ചിത്രം' എങ്കിൽ, മോഹൻലാൽ അഭിനയിച്ച് ഇഷ്‌ടമാകാത്ത സിനിമകളും ഉണ്ട്
മലയാള സിനിമയിൽ മോഹൻലാലിന് (Mohanlal) ഇത്രയും വർഷങ്ങളായി അവകാശപ്പെടാനുള്ളത് 400 സിനിമകൾ. ഇതിൽ രണ്ടു ദേശീയ പുരസ്കാരങ്ങളും, പത്മഭൂഷണും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ. മലയാളത്തിന്റെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ മികച്ച പ്രതിഭകളിൽ ഒരാൾ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹനാണ് മോഹൻലാൽ. മോഹൻലാൽ സിനിമാ ലോകത്തെത്തിയ കാലം തുടങ്ങി, കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞതും ഭാര്യ സുചിത്ര (Suchithra Mohanlal) അദ്ദേഹത്തിന്റെ കൂടെ ജീവിത യാത്ര ആരംഭിച്ചിരുന്നു. വളരെ നേരത്തെ ഇരുവരും വിവാഹം ചെയ്തിരുന്നു
advertisement
മലയാളത്തിൽ സൂപ്പർഹിറ്റുകൾ മാത്രമേ മോഹൻലാൽ സമ്മാനിച്ചുള്ളൂ എന്ന് പറയുന്നതിൽ പൊരുത്തക്കേടുകൾ ഏറെയുണ്ട്. ചില സിനിമകൾ മറ്റൊന്നിനെപ്പോലെ മികച്ചതായിട്ടില്ല മോഹൻലാലിന്. ഫ്ളോപ്പുകളും ഉണ്ട്. ഒരിക്കൽ ചോദിച്ചപ്പോൾ 'ചിത്രം' ആണ് മോഹൻലാലിന്റേതായി സുചിത്രയ്ക്ക് ഏറെ ഇഷ്‌ടം എന്ന് അവർ വെളിപ്പെടുത്തിയിരുന്നു. തമിഴ് ചലച്ചിത്ര നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. മോഹൻലാലിന്റേതായി തനിക്ക് ഇഷ്‌ടമില്ലാത്ത സിനിമകളും ഉണ്ട് എന്ന് സുചിത്ര മറച്ചുവെക്കുന്നില്ല (തുടർന്ന് വായിക്കുക)
advertisement
ഭർത്താവിന്റെ മാത്രമല്ല, മകന്റെ സിനിമകളും കണ്ടഭിപ്രായം പറയുന്ന വ്യക്തിയാണ് സുചിത്ര മോഹൻലാൽ. പ്രണവിന്റെ സിനിമകൾ തിയേറ്ററിൽ പോയി കാണാൻ ഇറങ്ങുന്ന സുചിത്ര പലപ്പോഴും മാധ്യമങ്ങളുടെ മുന്നിൽ വരാറുള്ളത് കാണാം. അടുത്തിടെ മുതിർന്ന അവതാരക രേഖ മേനോന് സുചിത്ര നൽകിയ ഒരഭിമുഖം വൈറലായിരുന്നു. ഇതിൽ മോഹൻലാലിനെയും പ്രണവ് മോഹൻലാലിനെയും കുറിച്ച് സുചിത്ര വ്യക്തമാക്കുന്നുണ്ട്. മോഹൻലാലിന്റെ സിനിമകളിൽ ചിലതിനോടുള്ള ഇഷ്‌ടക്കേട് മറച്ചുവെക്കാതെയോ, അങ്ങനെയൊന്നില്ല എന്ന് പറയാതെയോ മനസ് തുറക്കുകയാണ് സുചിത്ര
advertisement
'ഒരു സിനിമ ഇഷ്‌ടമില്ലെങ്കിൽ, ഞാൻ അത് പറയും. എനിക്ക് ദഹിക്കാത്ത നിരവധി സിനിമകളുണ്ട്,' സുചിത്ര മനസുതുറക്കുന്നു. ഒരു സിനിമ ഏതെങ്കിലും ഒരു വ്യക്തിയുടേത് മാത്രമല്ല എന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ട് സുചിത്ര. 'ഒരുപാട് പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് സിനിമ. ഏതെങ്കിലും ഒരാൾ മോശമാകണം എന്ന് വിചാരിച്ച് സിനിമ നിർമിക്കാറില്ല,' എന്നും സുചിത്ര വ്യക്തമാക്കുന്നു. 1988ലായിരുന്നു മോഹൻലാൽ, സുചിത്ര വിവാഹം. പ്രണവ്, വിസ്മയ എന്നിവരാണ് ദമ്പതികളുടെ മക്കൾ. മലൈക്കോട്ടൈ വാലിബനിൽ ഏറ്റവും ഒടുവിൽ അഭിനയിച്ച മോഹൻലാൽ അടുത്തതായി സ്വന്തം സംവിധാനത്തിൽ പുറത്തിറങ്ങുന്ന ബറോസിന്റെ റിലീസിനായി കാത്തിരിക്കുകയാണ്







