Thalapathy Vijay | ഡബിള്‍ റോള്‍ വിട്ടൊരു കളിയില്ല; ദളപതി വിജയ് ഇരട്ടവേഷത്തില്‍ ആറാടിയ സിനിമകള്‍
- Published by:Arun krishna
- news18-malayalam
Last Updated:
എജിഎസ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ അര്‍ച്ചനാ കല്‍പ്പാത്തി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷങ്ങളിലെത്തുന്നു എന്ന സൂചനയാണ് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്നത്.
വിജയ് ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനമാണ് പുതുവത്സര ദിനത്തില്‍ സംവിധായകന്‍ വെങ്കട് പ്രഭു നടത്തിയത്. ദളപതി 68 എന്ന് ഇതുവരെ അറിയപ്പെട്ടിരുന്ന വിജയ് ചിത്രത്തിന് GOAT ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (The Greatest Of All Time )എന്നാകും ഇനി വിളിക്കുക. എജിഎസ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ അര്‍ച്ചനാ കല്‍പ്പാത്തി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷങ്ങളിലെത്തുന്നു എന്ന സൂചനയാണ് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്നത്. ഇതാദ്യമായല്ല വിജയ് ഡബിള്‍ റോളിലെത്തുന്നത്.
advertisement
2007ല്‍ ഭരതന്‍ സംവിധാനം ചെയ്ത അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിലാണ് വിജയ് ആദ്യമായി ഡബിള്‍ റോളിലെത്തിയത്. ചിത്രത്തില്‍ നായകനായ ഗുരു ആയും വില്ലനായ പ്രസാദ് എന്ന വേഷത്തിലും വിജയ് എത്തി. എന്നാല്‍ ചിത്രം പ്രേക്ഷകരെ വേണ്ടപോലെ തൃപ്തിപ്പെടുത്തിയില്ല.
advertisement
പോക്കിരിയുടെ വന്‍ വിജയത്തിന് ശേഷം പ്രഭുദേവയും വിജയും ഒന്നിച്ച ചിത്രമായിരുന്നു 2009ല്‍ റിലീസായ വില്ല്. നയന്‍താരയാണ് ചിത്രത്തിലെ നായിക. അച്ഛന്‍റെയും (മേജര്‍ ശരവണന്‍) മകന്‍റെയും (പുകഴ്) കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത് വിജയ് ആയിരുന്നു. എന്നാല്‍ ഇരുകഥാപാത്രങ്ങളും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ഇല്ലാതിരുന്നത് ആരാധകരെ നിരാശപ്പെടുത്തി.
advertisement
എ.ആര്‍ മുരുഗദാസിന്‍റെ സംവിധാനത്തില്‍ 2014 പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമ ചിത്രം കത്തിയിലും വിജയ് ഇരട്ടവേഷത്തില്‍ തിളങ്ങി. ജീവാനന്ദം എന്ന സാമൂഹിക പ്രവര്‍ത്തകനായും എന്ന കതിരേശന്‍ എന്ന തടവുകാരന്‍റെ വേഷത്തിലുമാണ് താരം എത്തിയത്. ചിത്രം സൂപ്പര്‍ ഹിറ്റായതിനൊപ്പം ആരാധകര്‍ക്കിടയില്‍ ഇരുകഥാപാത്രങ്ങളും ചര്‍ച്ചയായി.
advertisement
2015ല്‍ ചിമ്പു ദേവന്‍ സംവിധാനം ചെയ്ത ഫാന്‍റസി ചിത്രം പുലിയില്‍ അച്ഛന്‍ മകന്‍ വേഷത്തില്‍ വിജയ് വീണ്ടുമെത്തി. പുലിവേന്തന്‍, മരുതീരന്‍ എന്നീ കഥാപാത്രങ്ങളില്‍ എത്തിയ ചിത്രം പക്ഷെ പ്രേക്ഷകര്‍ക്കിടയില്‍ പരാജയപ്പെട്ടു.
advertisement
അറ്റ്ലിയുടെ സംവിധാനത്തില്‍ 2019ല്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു ബിഗില്‍. ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയില്‍ അച്ഛന്‍ രായപ്പന്‍ എന്ന ഗുണ്ടാത്തലവനായും മകന്‍ ഫുട്ബോള്‍ താരമായ മൈക്കിള്‍ എന്ന ബിഗില്‍ ആയും വിജയ് തിളങ്ങി. ഇരുവരും ഒന്നിച്ചെത്തുന്ന സീനുകള്‍ ആരാധകര്‍ ആഘോഷമാക്കി. ബോക്സ് ഓഫീസിലും ചിത്രം വന്‍ വിജയമായി.
advertisement