Thudarum | വെറും മൂന്നു ദിവസം; ബോക്സ് ഓഫീസിൽ 'തുടരും' താണ്ഡവം; ഷണ്മുഖന്റെ അംബാസഡർ ടോപ് ഗിയറിൽ

Last Updated:
ഹൈപ്പില്ലാതെ, ഹെലികോപ്റ്ററില്ലാതെ സാധാരണക്കാരനായി വന്ന മോഹൻലാലിന്റെ 'തുടരും' ബോക്സ് ഓഫീസ് ഏറ്റെടുത്തു കഴിഞ്ഞു
1/6
ഹൈപ്പില്ലാതെ ഹെലികോപ്റ്ററില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി വന്ന മോഹൻലാലിനെ (Mohanlal) നെഞ്ചോടു ചേർത്തു സ്നേഹിക്കുന്ന മലയാളികൾ. അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിന്റജ് മോഹൻലാലിനെ തിരിച്ചു നൽകിയ മലയാള ചിത്രം 'തുടരും' (Thudarum movie) സമ്മാനിച്ച തരുൺ മൂർത്തിയും സംഘവും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ ഏറ്റുവാങ്ങി നിറമനസോടു കൂടി മലയാളി പ്രേക്ഷകർക്ക് നന്ദി പറയുന്നു. മോഹൻലാലിൻറെ ഹിറ്റ് നായികാ കഥാപാത്രമായ ശോഭന വളരെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിൻറെ ഒപ്പം അഭിനയിക്കുന്ന ഈ പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്
ഹൈപ്പില്ലാതെ, ഹെലികോപ്റ്ററില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി വന്ന മോഹൻലാലിനെ (Mohanlal) നെഞ്ചോടു ചേർത്തു സ്നേഹിക്കുന്ന മലയാളികൾ. അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിന്റജ് മോഹൻലാലിനെ തിരിച്ചു നൽകിയ മലയാള ചിത്രം 'തുടരും' (Thudarum movie) സമ്മാനിച്ച തരുൺ മൂർത്തിയും സംഘവും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ ഏറ്റുവാങ്ങി നിറമനസോടു കൂടി മലയാളി പ്രേക്ഷകർക്ക് നന്ദി പറയുന്നു. മോഹൻലാലിൻറെ ഹിറ്റ് നായികാ കഥാപാത്രമായ ശോഭന വളരെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിൻറെ ഒപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്
advertisement
2/6
പൂർവകാല സിനിമാ ബന്ധങ്ങൾ ഒഴിച്ചാൽ, റാന്നിക്കാരനായ ടാക്സി ഡ്രൈവറാണ് മോഹൻലാൽ കഥാപാത്രമായ ഷണ്മുഖൻ. ഭാര്യ ലളിതയും രണ്ടുമക്കളുമായി അദ്ദേഹം തന്റെ ജീവിത യാത്രയിൽ ഒരു അംബാസഡർ കാറിനെ കൂടി കൂട്ടുന്നു. അവരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥാപുരോഗതി. പ്രൊമോഷൻ വേളയിൽ പോലും മോഹൻലാൽ എവിടെയും ഉണ്ടായിരുന്നില്ല എന്നതാണ് ഈ സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കായി നിർമാതാക്കൾ എടുത്ത ഒരു തീരുമാനം. സംവിധായകൻ തരുൺ മൂർത്തി മാത്രം തനിക്ക് പറയേണ്ട ചില കാര്യങ്ങൾ വ്യക്തമാക്കി. എന്നാൽ ബോക്സ് ഓഫീസിൽ തിളങ്ങാൻ ഇത് തന്നെ ധാരാളം (തുടർന്ന് വായിക്കുക)

3/6
ഇക്കഴിഞ്ഞ വെള്ളിയാഴ്ച, അതായത് ഏപ്രിൽ മാസം 25ന് റിലീസ് ചെയ്ത സിനിമ കേവലം മൂന്നു ദിവസങ്ങൾ കൊണ്ട് ബോക്സ് ഓഫീസിനെ പ്രകമ്പനം കൊള്ളിക്കുന്ന പ്രകടനവുമായി മുന്നേറിക്കഴിഞ്ഞു. തുടർന്ന് വന്ന വീക്കെൻഡ്, ഞായറാഴ്ച ബോക്സ് ഓഫീസുകളിൽ തുടരും മറ്റു ചിത്രങ്ങളേക്കാൾ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. സാധാരണ ഗതിയിൽ ബോക്സ് ഓഫീസിൽ ആദ്യ ദിനത്തെക്കാൾ കളക്ഷൻ തൊട്ടടുത്ത ദിവസങ്ങളിൽ നേടുക ഹിറ്റ് ചിത്രങ്ങൾ മാത്രമാകും. അത് തന്നെയാണ് 'തുടരും' സിനിമയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്

4/6
ബോക്സ് ഓഫീസ് റിപോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന 'sacnilk' എന്ന സൈറ്റ് നൽകുന്ന വിവരത്തെ അധികരിച്ചാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുക. കേരളത്തിലും തെലങ്കാനയിലുമാണ് 'തുടരും' റിലീസ് ചെയ്തത്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടേതായ കളക്ഷൻ ഉൾപ്പെടെ 5.25 കോടി രൂപയാണ് ചിത്രം ആദ്യദിനത്തിൽ ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. ഇതിൽ മലയാളത്തിൽ നിന്ന് മാത്രം 5.24 കോടി കളക്ഷനുണ്ട്

5/6
രണ്ടാം ദിവസം 8.6 കോടി രൂപയാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ. ഇതിൽ മലയാളത്തിൽ നിന്നുമാത്രം 8.45 കോടിയുണ്ട്. മൂന്നാം ദിവസം വീണ്ടും കളക്ഷൻ ഉയർന്നു. 10.89 കോടി രൂപയാണ് ഈ കളക്ഷൻ. ആദ്യ നാല് ദിനങ്ങൾ കൊണ്ട് 'തുടരും' എന്ന മലയാള ചിത്രം ബോക്സ് ഓഫീസിൽ നിന്നുമാത്രം ആകെ നേടിയത് 25.48 കോടി രൂപയാണ്. ഇത് നാലാം ദിവസത്തെ കളക്ഷനായ 0.74 കോടി രൂപയും ചേർത്തുള്ള തുകയാണ്. നാലാം ദിനം ഇനിയും പൂർണമായിട്ടില്ലാത്തതിനാൽ ഈ ദിവസം അവസാനിക്കുന്നതിനു മുൻപ് കളക്ഷൻ ഇനത്തിലെ തുക കൂടാനുള്ള സാധ്യത ഇനിയുമുണ്ട്. വൈകുന്നേരങ്ങളിലാണ് കൂടുതൽ പ്രേക്ഷകർ തിയേറ്ററിൽ എത്തുക

6/6
ശോഭനയുടെ കഥാപാത്രത്തിലേക്ക് തമിഴ് താരം ജ്യോതികയെ പരിഗണിച്ചുവെങ്കിലും, ശോഭന തന്നെ ആ വേഷം ചെയ്യാൻ തീരുമാനിക്കപ്പെടുകയായിരുന്നു. ശോഭനയിലേക്ക് എത്തുന്നതെങ്ങനെ എന്ന ആശയക്കുഴപ്പം സംവിധായകനും ടീമിനും തുടക്കം മുതലേ ഉണ്ടായിരുന്നു. എന്നാൽ, കഥാപാത്രത്തിനായുള്ള ക്ഷണം സ്വീകരിച്ച് മലയാളവും തമിഴും ചേർന്ന ഭാഷ പറയുന്ന ലളിതയായി അവർ മാറി. 'തുടരും' സിനിമയ്ക്ക് മുൻപ് വർഷങ്ങളോളം മോഹൻലാലും ശോഭനയും നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികാ നായകന്മാരായി അഭിനയിച്ചിരുന്നു

ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement