advertisement

Marco | 100കോടി പടങ്ങളുടെ ഹീറോ എന്ന് വിളിപ്പിക്കുമോ! ഉണ്ണി മുകുന്ദന്റെ മാർക്കോ 2024ന്റെ ബോക്സ് ഓഫീസ് തൂക്കുമോ

Last Updated:
2022ന്റെ അവസാനത്തിലും ഇതുപോലൊരു വരവ് വന്ന് ഉണ്ണി മുകുന്ദൻ ആ വർഷത്തെ ബോക്സ് ഓഫീസ് കൊയ്ത്തു നടത്തി എങ്കിൽ, മാർക്കോയിലൂടെ ചരിത്രം ആവർത്തിക്കുമോ?
1/6
കുറച്ചു നാളുകൾ മുൻപ് വരെ ഉണ്ണി മുകുന്ദൻ (Unni Mukundan) എന്നാൽ യൂത്തിന്റെ ഇടയിൽ മസിൽ അളിയൻ മാത്രമായിരുന്നു. മലയാളത്തിൽ അത്യാവശ്യം അടിതട വേണ്ടിവരുന്ന ചിത്രങ്ങളിൽ ഉണ്ണി ഉൾപ്പെടെ ശക്തമായ ശരീരഭാഷയുള്ള ചിലർ ഒഴിച്ചുകൂടാനാകാത്ത ഘടകമായി. സിനിമ സ്വപ്നം കണ്ട് അഹമ്മദാബാദ് മുതൽ തൃശൂർ വരെ വണ്ടികയറിയ ഉണ്ണിക്ക് പക്ഷേ കഠിനാധ്വാനം ചെയ്യാൻ യാതൊരു മടിയുമില്ല. ഇന്ന് 'മാർക്കോ'യുടെ (Marco movie) പേരിൽ ഏതാണ്ട് ഒരേയളവിൽ അഭിനന്ദനവും വിമർശനവും സ്വീകരിക്കുമ്പോഴും, ഉണ്ണി എന്ന നായകനടൻ അഹമ്മദാബാദ് മുതൽ തൃശൂർ വരെയുള്ള 2000 കിലോമീറ്ററിനുമപ്പുറം കാതങ്ങൾ പലത് താണ്ടിക്കഴിഞ്ഞു

2/6
ഉണ്ണിയെ വിശ്വസിച്ച് മാളികപ്പുറം എന്ന സിനിമയ്ക്കായി ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേർന്ന് മൂന്നരക്കോടി മുടക്കിയെങ്കിൽ, അത് പലയാവർത്തി ഇരട്ടിച്ച് 100 കോടിയാക്കി ഉണ്ണി മുകുന്ദൻ മടക്കി നൽകി. സിനിമയിറങ്ങി നാല്പതാം ദിവസമാണ് ബോക്സ് ഓഫീസ് കളക്ഷൻ ഉൾപ്പെടെ ഉണ്ണി മുകുന്ദൻ 100 കോടിയിലേറിയത്. 2022ന്റെ അവസാനത്തിലും ഇതുപോലൊരു വരവ് വന്ന് ആ വർഷത്തെ ബോക്സ് ഓഫീസ് കൊയ്ത്തു നടത്തി ഉണ്ണി ഇറങ്ങിയെങ്കിൽ, വീണ്ടും ഒരു വർഷാന്ത്യത്തിൽ ഉണ്ണി 'മാർക്കോ'യുമായി അടുത്ത വരവ് അറിയിച്ചു കഴിഞ്ഞു (തുടർന്ന് വായിക്കുക)
ഉണ്ണിയെ വിശ്വസിച്ച് മാളികപ്പുറം എന്ന സിനിമയ്ക്കായി ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേർന്ന് മൂന്നരക്കോടി മുടക്കിയെങ്കിൽ, അത് പലയാവർത്തി ഇരട്ടിച്ച് 100 കോടിയാക്കി ഉണ്ണി മുകുന്ദൻ മടക്കി നൽകി. സിനിമയിറങ്ങി നാല്പതാം ദിവസമാണ് ബോക്സ് ഓഫീസ് കളക്ഷൻ ഉൾപ്പെടെ ഉണ്ണി മുകുന്ദൻ 100 കോടിയിലേറിയത്. 2022ന്റെ അവസാനത്തിലും ഇതുപോലൊരു വരവ് വന്ന് ആ വർഷത്തെ ബോക്സ് ഓഫീസ് കൊയ്ത്തു നടത്തി ഉണ്ണി ഇറങ്ങിയെങ്കിൽ, വീണ്ടും ഒരു വർഷാന്ത്യത്തിൽ ഉണ്ണി 'മാർക്കോ'യുമായി അടുത്ത വരവറിയിച്ചു കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/6
ആന്റോയും വേണുവും മൂന്നര കോടി ഇറക്കിയെങ്കിൽ, ഷെരീഫ് മുഹമ്മദിന് ഉണ്ണിയെ നമ്പി 31 കോടി ഇറക്കാൻ യാതൊരു മടിയുമുണ്ടായില്ല. ആദ്യ ദിവസം തന്നെ ലോകമെബാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' 10.8 കോടി രൂപ തൂത്തുവാരിയെടുത്തു. രണ്ടാം ദിവസം പിന്നിട്ടപ്പോൾ മീറ്റർ വീണ്ടും ഉയരങ്ങളിൽ എത്തിയ വിവരം ഔദ്യോഗികമായി പുറത്തുവന്നു. ഇനിയിപ്പോൾ മസിൽ അളിയൻ എന്നോ, ട്രോളന്മാർ ചാർത്തിക്കൊടുത്ത കാവിക്കുറിയുടെയോ പേരിൽ ഉണ്ണിയെ വിളിക്കാമെന്ന് തോന്നുന്നില്ല

4/6
തിയേറ്ററിലേക്ക് പ്രേക്ഷകർ നടന്നു കയറും മുൻപേ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രീ-സെയിൽസ് നടന്ന അഞ്ചാമത് മലയാള ചിത്രം എന്ന ഖ്യാതിയും ഉണ്ണി മുകുന്ദന്റെ മാർക്കോയ്ക്ക് ലഭിച്ചിരുന്നു. ഈ വർഷത്തെ കണക്ക് നോക്കിയാൽ ഈ നേട്ടം കയ്യെത്തിപ്പിടിക്കുന്ന രണ്ടാമത് ചിത്രവും. ഉണ്ണിയുടെ മുന്നിലുള്ളത് മോഹൻലാലും, പൃഥ്വിരാജും, മമ്മൂട്ടിയും, ദുൽഖർ സൽമാനും മാത്രം. മോഹൻലാലിൻറെ 'മലൈക്കോട്ടൈ വാലിബൻ' (3.87 കോടി), പൃഥ്വിരാജ് സുകുമാരന്റെ ആടുജീവിതം (3.52 കോടി), മമ്മൂട്ടിയുടെ ടർബോ (3. 51 കോടി), ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത (3.43 കോടി) എന്നിങ്ങനെയാണ് പ്രീ-സെയിൽസ്. ഉണ്ണി മുകുന്ദന്റെ മാർക്കോയുടെ പ്രീ-സെയിൽസ് ബിസിനസ് 2.25 കോടിയാണ്

5/6
ചോരയും പകയും പുകയും കൊണ്ടുമൂടിയ മാർക്കോ രണ്ടാം ദിനത്തിൽ 25കോടി രൂപയിൽ എത്തിയിരിക്കുന്നു. ഞായറാഴ്ചയിലെ അഡ്വാൻസ് ബുക്കിംഗ് കൂടി ചേർത്താണിത്. വാരാന്ത്യത്തിൽ മാർക്കോ 35കോടി രൂപ പോക്കറ്റിലൊതുക്കും എന്ന കാര്യത്തിൽ സംശയമേതുമില്ല. 'മാളികപ്പുറം' സിനിമയിലൂടെ കുടുംബ പ്രേക്ഷകരെ കയ്യിലെടുത്ത ഉണ്ണി മുകുന്ദനെ കാണാൻ വയലൻസ് ഉണ്ടായിട്ടു പോലും തിയേറ്ററിലെത്തുന്ന കുടുംബപ്രേക്ഷകരുടെ എണ്ണവും കുറവല്ല. പല തിയേറ്ററുകളും കൊച്ചുകുട്ടികൾക്ക് പ്രവേശനം നിഷേധിച്ച വാർത്തയും പുറത്തുവന്നു കഴിഞ്ഞു. ഈ വർഷം അവസാനിക്കാൻ ഇനി 10 ദിവസങ്ങൾ തികച്ചുമില്ല എന്നിരിക്കെ, 'മാർക്കോ' മറ്റൊരു ബോക്സ് ഓഫീസ് വസന്തം ആകുമോ എന്ന് കാണേണ്ടിയിരിക്കുന്നു
[caption id="attachment_705678" align="alignnone" width="1200"] ചോരയും പകയും പുകയും കൊണ്ടുമൂടിയ മാർക്കോ രണ്ടാം ദിനത്തിൽ 25കോടി രൂപയിൽ എത്തിയിരിക്കുന്നു. ഞായറാഴ്ചയിലെ അഡ്വാൻസ് ബുക്കിംഗ് കൂടി ചേർത്താണിത്. വാരാന്ത്യത്തിൽ മാർക്കോ 35കോടി രൂപ പോക്കറ്റിലൊതുക്കും എന്ന കാര്യത്തിൽ സംശയമേതുമില്ല. 'മാളികപ്പുറം' സിനിമയിലൂടെ കുടുംബ പ്രേക്ഷകരെ കയ്യിലെടുത്ത ഉണ്ണി മുകുന്ദനെ കാണാൻ വയലൻസ് ഉണ്ടായിട്ടു പോലും തിയേറ്ററിലെത്തുന്ന കുടുംബപ്രേക്ഷകരുടെ എണ്ണവും കുറവല്ല. പല തിയേറ്ററുകളും കൊച്ചുകുട്ടികൾക്ക് പ്രവേശനം നിഷേധിച്ച വാർത്തയും പുറത്തുവന്നു കഴിഞ്ഞു. ഈ വർഷം അവസാനിക്കാൻ ഇനി 10 ദിവസങ്ങൾ തികച്ചുമില്ല എന്നിരിക്കെ, 'മാർക്കോ' മറ്റൊരു ബോക്സ് ഓഫീസ് വസന്തം ആകുമോ എന്ന് കാണേണ്ടിയിരിക്കുന്നു [/caption]
advertisement
6/6
ഉണ്ണിയുടെ മാർക്കോ 100കോടി അടിക്കുമോ എന്ന ചോദ്യത്തെക്കാൾ, 100കോടി കടന്ന് ഏതുവരെയെത്തും എന്ന നിലയിലാകും ഇനി ബോക്സ് ഓഫീസ് കണക്കുപുസ്തകത്തിലെ എഴുത്തുകുത്ത്. 'മഞ്ഞുമ്മൽ ബോയ്സ്', 'ആടുജീവിതം', 'ആവേശം', 'പ്രേമലു', 'അജയന്റെ രണ്ടാം മോഷണം' തുടങ്ങിയ ചിത്രങ്ങളാണ് 2024ലെ 100 കോടി കടന്ന മലയാള സിനിമകൾ

20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement