ബിഗ് ബോസ് ഒടിടി മത്സരാർത്ഥി ഉർഫി ജാവേദ് (Urfi Javed), വിചിത്രമായ വസ്ത്രധാരണ ശൈലിയിലും തന്റെ മനസ്സ് തുറന്നു സംസാരിക്കുന്നതിനും പേരുകേട്ട താരമാണ്. അടുത്തിടെ കോയ്‌മോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, താൻ എപ്പോഴെങ്കിലും സിനിമകളിൽ നഗ്ന രംഗങ്ങൾ ചെയ്യുമോ എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവർ പങ്കിട്ടു. അങ്ങനെ ചെയ്യാൻ സമ്മതിച്ചാൽ അതിനുള്ള നിർണ്ണായക ഘടകത്തെക്കുറിച്ചും ഉർഫി വെളിപ്പെടുത്തി
“ഞാൻ എന്തിനാണ് നഗ്നയാകാൻ ആഗ്രഹിക്കുന്നത്? എന്നെ നഗ്നയായി കാണാൻ ആഗ്രഹിക്കുന്നെങ്കിൽ ഞാൻ അത് ചെയ്യില്ല. പക്ഷേ, അത് ആവശ്യമെങ്കിൽ, (ശരിക്കും) ആവശ്യമാണെങ്കിൽ, ആളുകൾ എന്റെ അഭിനയം ശരിക്കും കാണുന്ന ഒരു നല്ല സിനിമ എങ്കിൽ, ഒരു അവസരം ലഭിച്ചാൽ തീർച്ചയായും ഞാൻ ചെയ്യും. ആദ്യം വേണ്ടെന്നുപോലും പറഞ്ഞേക്കാം,” ഉർഫി പറഞ്ഞു
'എന്നാൽ സഞ്ജയ് ലീല ബൻസാലിയുടെ തലത്തിലെ പ്രൊജക്റ്റ് പോലെ വളരെ നല്ല പ്രോജക്ട് ആണെങ്കിൽ - അതിന് ഞാൻ അദ്ദേഹത്തെ (സംവിധായകനെ) പൂർണ്ണമായും വിശ്വസിക്കും. ആളുകൾക്ക് എന്നെ നഗ്നയായി കാണാനും ആ സീനിന്റെ പേരിൽ ആ സിനിമ വിൽക്കാനും വേണ്ടി നിങ്ങളെ അത് ചെയ്യാൻ പ്രേരിപ്പിക്കില്ല എന്ന തരത്തിൽ സംവിധായകനിലും നിങ്ങൾക്ക് അത്തരം വിശ്വാസമുണ്ടായിരിക്കണം," ഉർഫി പറഞ്ഞു