Leo | ലിയോയ്ക്ക് തമിഴ്നാട്ടില്‍ എന്തുകൊണ്ട് വെളുപ്പിന് 4 ന് ഷോ ഇല്ല ? നിര്‍മ്മാതാവ് കോടതിയിലേക്കെന്ന് സൂചന
- Published by:Arun krishna
- news18-malayalam
Last Updated:
അണിയറക്കാരുടെ ആവശ്യപ്രകാരം അഡീഷണല്‍ ഷോയ്ക്ക് അനുമതി നല്‍കിയെങ്കിലും പുലര്‍ച്ചെ ഷോ വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് വിജയ്-ലോകേഷ് കനകരാജ് ടീമിന്‍റെ ലിയോ. പ്രഖ്യാപനം മുതല്‍ക്കെ ആരാധകരും പ്രേക്ഷകരും ഒരു പോലെ പ്രതീക്ഷ അര്‍പ്പിക്കുന്ന സിനിമയുടെ പ്രീ-ബുക്കിങിലൂടെ വമ്പന്‍ ഹൈപ്പ് തന്നെയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ അടക്കമുള്ള ടിക്കറ്റ് ബുക്കിങ് സൈറ്റുകളിലൂടെ ആദ്യ ദിവസത്തെ എല്ലാ ഷോകളുടെയും ടിക്കറ്റ് ഇതിനോടകം വിറ്റ് പോയി കഴിഞ്ഞു.
advertisement
advertisement
advertisement
advertisement
അണിയറക്കാരുടെ ആവശ്യപ്രകാരം അഡീഷണല്‍ ഷോയ്ക്ക് അനുമതി നല്‍കിയെങ്കിലും പുലര്‍ച്ചെ ഷോ വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. തമിഴ്‍നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
advertisement
advertisement
advertisement
2263 ഷോകളിൽ നിന്നായി കേരളത്തിലെ പ്രി യെയില്‍സ് കളക്‌ഷനിൽ ലിയോ വാരിയത് ഇതുവരെ 5.4 കോടി. അതേസമയം, പ്രീ- സെയ്‌ലില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയെ ലിയോ വീഴ്ത്തി കഴിഞ്ഞു. 3.43 കോടി ആയിരുന്നു കൊത്തയുടെ പ്രീ- സെയില്‍ ബിസിനസ്. കെജിഎഫ് 2(4.3 കോടി), ബീസ്റ്റ് (3.41കോടി) എന്നീ ചിത്രങ്ങളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ ഉള്ളത്.
advertisement
advertisement
advertisement
advertisement
സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിങ്ങനെ വമ്പൻ താരനിരയാണ് ലിയോയിൽ അണിനിരക്കുന്നത്. സെൻസറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്