Vijay | ആരാധകരെ കണ്ടു.. ചര്‍ച്ച ചെയ്തു; വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം എന്ന് ?

Last Updated:
രാഷ്ട്രീയ പ്രവേശന ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ തന്‍റെ ആരാധക സംഘടനയായ ദളപതി വിജയ് മക്കള്‍ ഇയക്കത്തിന്‍റെ 234 മണ്ഡലങ്ങളിലെയും നേതാക്കളെ താരം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
1/7
 തമിഴ് സിനിമാ ലോകവും രാഷ്ട്രീയ പാര്‍ട്ടികളും ഒരു പോലെ ഉറ്റുനോക്കുകയാണ് നടന്‍ വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തെ. സൂചനകള്‍ ഇതിന് മുന്‍പും പലതവണ നല്‍കിയിട്ടുണ്ടെങ്കിലും അടുത്തകാലത്തൊന്നും ഇത്ര സജീവമായി വിജയ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

advertisement
2/7
  തമിഴ്നാട്ടിലെ 10,12 ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ച വിജയ് അധികം സംസാരിച്ചതും നാടിന്‍റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ കുറിച്ചായിരുന്നു.

3/7
 പണവും സാരിയും വാങ്ങി വോട്ട് നല്‍കുന്ന നാട് എന്ന ചീത്തപ്പേര് തമിഴ്നാട്ടില്‍ കാലങ്ങളായി ഉണ്ട്. ഇത് മാറ്റുന്നതിനായി വിദ്യാര്‍ഥികളോട് പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളെ ഉപദേശിക്കാന്‍ വിജയ് കുട്ടികളോട് ആഹ്വാനം ചെയ്തു. 

4/7
 തന്‍റെ സിനിമകളുടെ ഓഡിയോ ലോഞ്ച് വേദികളില്‍ പലതവണ രാഷ്ട്രീയം പറഞ്ഞിട്ടുള്ള വിജയ് ഒരു പൊതുചടങ്ങില്‍ 'അരസിയല്‍' സംസാരിക്കുന്നത് ആദ്യമായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്നതിന്‍റെ തെളിവായാണ് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇതിനെ ചൂണ്ടിക്കാട്ടിയത്.

5/7
 മാതാപിതാക്കളോട് പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് ഉപദേശിക്കണമെന്ന് കുട്ടികളോട് പറഞ്ഞ വിജയ് വിദ്യാര്‍ഥികളെ ഭാവി വോട്ടര്‍മാര്‍ എന്നാണ് വിശേഷിപ്പിച്ചത്. തന്‍റെ സിനിമകളുടെ ഓഡിയോ ലോഞ്ച് വേദികളില്‍ പലതവണ രാഷ്ട്രീയം പറഞ്ഞിട്ടുള്ള വിജയ് ഒരു പൊതുചടങ്ങില്‍ 'അരസിയല്‍' സംസാരിക്കുന്നത് ആദ്യമായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്നതിന്‍റെ തെളിവായാണ് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇതിനെ ചൂണ്ടിക്കാട്ടിയത്.
രാഷ്ട്രീയ പ്രവേശന ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ തന്‍റെ ആരാധക സംഘടനയായ ദളപതി വിജയ് മക്കള്‍ ഇയക്കത്തിന്‍റെ 234 മണ്ഡലങ്ങളിലെയും നേതാക്കളെ താരം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
advertisement
6/7
  സിനിമയില്‍ നിന്ന് ഇടവേള എടുത്ത് രാഷ്ട്രീയത്തില്‍ വിജയ് സജീവമാകാന്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹത്തിനിടയിലായിരുന്നു പനയൂരിലെ തന്‍റെ ഫാമില്‍ വിജയ് ആരാധകരെ കണ്ടത്.

7/7
 രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ വിജയ് സിനിമ അഭിനയം പൂര്‍ണമായും ഉപേക്ഷിക്കുമെന്നാണ് യോഗത്തിന് ശേഷം ആരാധകര്‍ വെളിപ്പെടുത്തിയത്. അങ്ങനെയെങ്കില്‍ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ശേഷം വിജയ് പുതിയ സിനിമകളൊന്നും തന്നെ ചെയ്യില്ലെന്നാണ് സൂചന. 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് വിജയ് ഉണ്ടാകുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്

  • മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു.

  • ഫാസിസ്റ്റ് സംഘടനകളെ എതിര്‍ക്കാന്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

  • തദ്ദേശ, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കുമെന്ന് മുസ്ലിം ലീഗ്.

View All
advertisement