Vikrant Massey | അച്ഛനും അമ്മയും മിശ്ര വിവാഹം; സഹോദരൻ മുസ്ലീം; ഭാര്യ ഹിന്ദു: സിനിമ മടുത്ത വിക്രാന്തിന്റെ കുടുംബം
- Published by:Sneha Reghu
- news18-malayalam
Last Updated:
9 മാസം പ്രായമുള്ള കുഞ്ഞിന് നേരെ പോലും ഭീഷണി ഉയർന്നതായി വിക്രാന്ത് അഭിമുഖത്തിൽ പറഞ്ഞു
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടൻ വിക്രാന്ത് മാസി (Vikrant Massey) അഭിനയ ജീവിതത്തിൽ നിന്നും വിരമിക്കുന്നതായി അറിയിച്ചത്. കരിയറിൽ വിജയ കുതിപ്പിലേറുന്ന വേളയിലാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ആരാധകരെ ഒന്നാകെ ഈ വിരമിക്കൽ പ്രഖ്യാപനം സങ്കടത്തിലാഴ്ത്തുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടന്റെ കുടുംബമാണ്.
advertisement
നടന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം 'സബർമതി'യാണ്. ഗുജറാത്തിൽ ഗോധ്രെ ട്രെയിൻ കത്തിച്ചതുമായി ബന്ധപ്പെട്ടതാണ് ചിത്രം. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാർ അടക്കം ഈ ചിത്രം കാണുകയും നടനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഈ ചിത്രം പുറത്ത് വന്നതിന് പിന്നാലെയാണ് നടനെതിരെ ഭീഷണി സന്ദേശങ്ങളും ട്രോളുകളും ഉയർന്നത്. തന്റെ 9 മാസം പ്രായമുള്ള കുഞ്ഞിനോടു പോലും പലരും ഭീഷണി ഉയർത്തിയിരുന്നതായി നടൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
advertisement
ഇത്തരം ട്രോളുകളും ഭീഷണികളും ഉയർത്തുന്നവർക്ക്, തന്റെ കുടുംബ പശ്ചാത്തലം എന്താണെന്ന് തുറന്നു കാട്ടി നടൻ മുമ്പൊരിക്കൽ മറുപടി നൽകിയിരുന്നു. ഈ മാസം ആദ്യം ശുഭങ്കർ മിശ്രയുടെ യൂട്യൂബ് പോഡ്‌കാസ്റ്റിലാണ് വിക്രാന്ത് മാസി കുടുംബത്തെ കുറിച്ച് സംസാരിച്ചത്. ഒരു യഥാർത്ഥ മതേതര വ്യക്തി മതമോ ജാതിയോ പരിഗണിക്കാതെ മറ്റുള്ളവരോടൊപ്പം നിൽക്കുന്നു. ഞാനും എന്റെ മാതാപിതാക്കളും മിശ്രവിവാഹമാണ് കഴിച്ചത്. എന്റെ സഹോദരൻ ഇസ്ലാം മതത്തിലേക്ക് മതം മാറി. ഇതിനെക്കാളൊക്കെ മതേതരമായി മറ്റെന്താണുള്ളതെന്നാണ് നടൻ പോഡ്കാസ്റ്റിൽ പറഞ്ഞത്.
advertisement
advertisement
“എൻ്റെ സഹോദരൻ ദീപാവലിയോടനുബന്ധിച്ച് ലക്ഷ്മി പൂജ ചെയ്യും. മറ്റൊരു മതം സ്വീകരിച്ചത് അവന്റെ ഇഷ്ടമാണ്. എന്നാൽ ഞങ്ങൾ ഇവിടെ ദീപാവലിയും ഹോളിയും ഒരുമിച്ച് ആഘോഷിക്കുന്നു. ഈദ് ദിനത്തിൽ, ഞങ്ങൾ അവൻ്റെ വീട്ടിൽ പോയി ബിരിയാണി കഴിച്ച് ആഘോഷിക്കും. എൻ്റെ അച്ഛൻ ആറ് തവണ ജമ്മു കശ്മീരിലെ കത്രയിൽ സ്ഥിതി ചെയ്യുന്ന വൈഷ്ണോ ദേവി ക്ഷേത്രത്തിൽ പോയിട്ടുണ്ട്. ക്രിസ്ത്യാനി ആയ അച്ഛൻ ആഴ്ചയിൽ രണ്ടു തവണ പള്ളിയിൽ പോകാറുണ്ട്. ഇന്ത്യ എന്നും അങ്ങനെയാണ്. ഞങ്ങൾ ഗുരുദ്വാരകളിലും രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന അജ്മീർ ഷെരീഫ് ദർഗയിലും പോകാറുണ്ട്. ഇതാണ് നമ്മുടെ ഹിന്ദുസ്ഥാൻ" - വിക്രാന്ത് മാസി പറഞ്ഞു.
advertisement










