Weekend Special OTT release: വാരാന്ത്യം ഇനി കളറാക്കാം; പുത്തൻ റിലീസുകൾ ഇതാ
- Published by:Sarika N
- news18-malayalam
Last Updated:
തീയേറ്ററുകളിൽ ഹിറ്റായ 10 ചിത്രങ്ങൾ ഈ ആഴ്ച ഒടിടിയിൽ
സൂക്ഷ്മദർശിനി (Sookshmadarshini ): ബേസിൽ ജോസഫ് (Basil Joseph), നസ്രിയ നസിം (Nazriya Nazim) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി സംവിധാനം നിർവഹിച്ച ചിത്രമാണ് സൂക്ഷ്മദര്‍ശിനി. നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റായി മാറി കഴിഞ്ഞു. 50 കോടി രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ സൂക്ഷ്മദർശിനി ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. ക്രിസ്മസ് ന്യൂ ഇയർ റിലീസായി ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
advertisement
മുറ (Mura): കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'മുറ.' ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ആക്ഷൻ ഡ്രാമ വിഭാഗത്തിലാണ് ഒരുക്കിയത്. നവംബർ 8ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്.
advertisement
മിസ് യു (Miss you): സിദ്ധാർഥ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ‘മിസ് യു’ ഒടിടിയിൽ. അല്ലു അർജുൻ ചിത്രം പുഷ്പ 2 റിലീസിന് അടുത്ത് തന്നെ തിയേറ്ററുകളിലെത്തിയ സിനിമ സാമ്പത്തികമായി പരാജയം ആയിരുന്നു. റൊമാന്റിക് കോമഡി വിഭാഗത്തിൽ കഥ പറയുന്ന സിനിമ ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ആമസോൺ പ്രൈം തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രം തമിഴിലും തെലുങ്കിലും ലഭ്യമാണ്.
advertisement
പണി (Pani): മലയാളികളുടെ പ്രിയ നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പണി. ഒരു മാസ് ത്രില്ലര്‍ റിവഞ്ച് ഴോണറില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഒക്ടോബര്‍ 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളോടെ മികച്ച കളക്ഷൻ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.ചിത്രത്തിന്റെ ഒടിടി റിലീസായിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ പ്രേമികൾ.ഇപ്പോൾ ഇതാ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 16 മുതൽ സോണി ലിവിലൂടെ പണി സ്ട്രീമിംഗ് ആരംഭിക്കും.
advertisement
സൊര്‍ഗവാസല്‍ (Sorgavaasal): ആര്‍ ജെ ബാലാജിയെ നായകനാക്കി നവാഗതനായ സിദ്ധാര്‍ഥ് വിശ്വനാഥ് നിർവഹിച്ച ചിത്രമാണ് സൊര്‍ഗവാസല്‍. ഷറഫുദ്ദീന്‍, ഹക്കിം ഷാ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഇപ്പോൾ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു.നവംബർ 29ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടും മുൻപാണ് ഒടിടിയിലെത്തിയത്.പാ രഞ്ജിത്തിന്‍റെ അസിസ്റ്റന്‍റായിരുന്ന സിദ്ധാര്‍ഥ് വിശ്വനാഥിന്റെ സ്വതന്ത്രസംവിധാന സംരംഭമാണ് സൊര്‍ഗവാസല്‍. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
advertisement
ദി സബർമതി റിപ്പോർട്ട് (The Sabarmati Report) : വിക്രാന്ത് മാസെ നായകനായ 'സബർമതി റിപ്പോർട്ട്' ഒടിടിയിലെത്തി. 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. സബർമതി എക്സ്പ്രസ് തീപിടിത്തത്തിൻ്റെ യഥാർത്ഥ കാരണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകൻ്റെ അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.ധീരജ് സർണ സംവിധാനം ചെയ്ത ചിത്രത്തിൽ റാഷി ഖന്ന, റിദ്ദി ദോഗ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പത്രപ്രവർത്തകനായ സമർ കുമാർ എന്ന കഥാപാത്രത്തെയാണ് വിക്രാന്ത് അവതരിപ്പിച്ചത്, അമൃത ഗില്ലായി റാഷിയും മണിക രാജ് പുരോഹിതായി റിദ്ദിയും അഭിനയിച്ചു. Zee5ൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
advertisement
ബ്ലാക്ക് വാറൻ്റ് (Black Warrant): തിഹാർ ജയിലിൻ്റെ ദുഷ്കരമായ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന പുതുതായി സ്ഥലം മാറിയെത്തുന്ന ഒരു സൂപ്രണ്ടിൻ്റെ കഥയാണ് ഈ ഗ്രിപ്പിംഗ് സീരീസ് പറയുന്നത്. സുനിൽ ഗുപ്തയുടെയും സുനേത്ര ചൗധരിയുടെയും 2019 ലെ 'ബ്ലാക്ക് വാറൻ്റ്: കൺഫെഷൻസ് ഓഫ് എ തിഹാർ ജയിലർ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കിയ സീരീസ് ആണിത്. സഹാൻ കപൂർ, പരംവീർ സിംഗ് ചീമ, അനുരാഗ് ഠാക്കൂർ, സിദ്ധാന്ത് ഗുപ്ത എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ബ്ലാക്ക് വാറൻ്റ് ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ കാണാം.
advertisement
കനകരാജ്യം (Kanakarajyam):അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച്, സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം (Kanakarajyam) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം ഭാഗങ്ങളിലായി പൂർത്തിയായി. ഇന്ദ്രൻസ് (Indrans), മുരളി ഗോപി (Murali Gopy) എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിക്കുന്നു. ആലപ്പുഴയിൽ കുറച്ചു നാൾ മുമ്പു നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതാണീ ചിത്രം.ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
advertisement
കഥ ഇന്നുവരെ (Katha Innuvare):മധ്യ വയസ്സിലെ പ്രണയവും വിവാഹവും പ്രമേയമാക്കിയ മലയാള ചിത്രം ‘കഥ ഇന്നുവരെ’ (Kadha Innuvare) ഒ.ടി.ടി. സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈം, സിംപ്ലി സൗത്ത്, മനോരമ മാക്സ് എന്നീ പ്ലാറ്റ്ഫോമുകളിൽ ചിത്രം കാണാം. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോൻ (Biju Menon), മേതിൽ ദേവിക (Methil Devika) എന്നിവരാണ് നായികാ നായകന്മാർ. ആദ്യമായാണ് നർത്തകിയായ മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.
advertisement
പല്ലൊട്ടി 90സ് കിഡ്സ് (Pallotty 90's Kids): നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ പല്ലൊട്ടി 90സ് കിഡ്സ് ഒടിടി റിലീസ് പ്രഖ്യാപിച്ചു. മികച്ച കുട്ടികളുടെ ചിത്രമുൾപ്പെടെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണിത്.മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. 14 -ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരവും ചിത്രം നേടിയിരുന്നു.ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.










