advertisement

മോഹൻലാലിന്റെ നായികയാവാൻ ക്ഷണം; ആ അവസരം വേണ്ടെന്ന് വച്ച് പൊന്നമ്മ ബാബു

Last Updated:
Why Ponnamma Babu denied the heroine role opposite Mohanlal | പൊന്നമ്മ ബാബു മോഹൻലാലിന്റെ നായികയാവാത്തതിന്റെ കാരണമിതാണ്
1/8
 നാടകം, സീരിയൽ രംഗങ്ങളിൽ നിന്നും സിനിമയിലെത്തിയ അഭിനേത്രിയാണ് മലയാളികളുടെ ഇഷ്‌ട താരം പൊന്നമ്മ ബാബു. സീരിയസ്, കോമഡി വേഷങ്ങൾ ഒരേപോലെ കൈകാര്യം ചെയ്യാനുള്ള മിടുക്കാണ് പൊന്നമ്മയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയതും. എന്നാൽ മോഹൻലാലിന്റെ നായികയായി പൊന്നമ്മയെ ബിഗ് സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് ഒരവസരം ഉണ്ടായേനെ. ആ കഥ ഇങ്ങനെ:

2/8
 പൊന്നമ്മ ബാബു ആദ്യമായി വെള്ളിത്തിരയിലെത്തുന്നത് 1996ലെ ദിലീപ് ചിത്രം പടനായകനിലൂടെയായിരുന്നു. പിന്നെ അങ്ങോട്ട് സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ വച്ചടി വച്ചടി കേറ്റമായിരുന്നു പൊന്നമ്മക്ക്. ഇപ്പോൾ സിനിമാ ജീവിതം രണ്ടര പതിറ്റാണ്ടടുക്കുമ്പോഴും തൊട്ടതെല്ലാം പൊന്നാക്കി പൊന്നമ്മയുടെ സിനിമാ ജീവിതം മുന്നേറുന്നു

3/8
 പൊന്നമ്മക്ക് മോഹൻലാലിന്റെ നായികയാവാൻ അവസരം വന്നു ചേർന്നിരുന്നു. എന്നാൽ മറ്റൊരു പ്രധാന കാര്യത്തിനായി അത് വേണ്ടെന്ന് വയ്ക്കുകയാണ് പൊന്നമ്മ ചെയ്തത്. കാരണമിങ്ങനെ:

4/8
 1982ലെ മോഹൻലാൽ ചിത്രം 'എന്റെ മോഹങ്ങൾ പൂവണിഞ്ഞു'വിൽ ഒരുപക്ഷെ മേനകക്ക് പകരം പ്രേക്ഷകർ കാണേണ്ടിയിരുന്നത് പൊന്നമ്മ ബാബുവിനെ ആയിരുന്നു. എന്നാൽ വിവാഹം അടുത്ത പൊന്നമ്മ ആ അവസരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ബാബുവുമായുള്ള വിവാഹം കഴിയുകയും ചെയ്തു. പിന്നെ വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ചിത്രങ്ങളിൽ പൊന്നമ്മ വേഷമിട്ടു

5/8
 റൺ ബേബി റൺ, ട്വന്റി ട്വന്റി, ബാബ കല്യാണി, ഹരിഹരൻ പിള്ള ഹാപ്പിയാണ്, പ്രജ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ പൊന്നമ്മ വേഷമിട്ടു. അന്നത്തെ ആ നായികാ വേഷം എടുത്തിരുന്നെകിൽ ഇന്ന് കരിയർ തന്നെ മാറിമറിഞ്ഞേനെ എന്ന് പൊന്നമ്മ പിൽക്കാലത്ത് പറഞ്ഞതായും റിപോർട്ടുകൾ ഉണ്ട്

6/8
 പൊന്നമ്മ ബാബുവിന്റെ പഴയകാല ചിത്രം
പൊന്നമ്മ ബാബുവിന്റെ പഴയകാല ചിത്രം
advertisement
7/8
 പൊന്നമ്മ ബാബുവും കുടുംബവും
പൊന്നമ്മ ബാബുവും കുടുംബവും
advertisement
8/8
 ഭദ്രൻ സംവിധാനം ചെയ്ത 'എന്റെ മോഹങ്ങൾ പൂവണിഞ്ഞു' സിനിമയുടെ പോസ്റ്ററിൽ മേനക, ശങ്കർ, മോഹൻലാൽ

തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement