ഏറെ നാളുകൾക്കു ശേഷം സുരേഷ് ഗോപി, ബിജു മേനോൻ കൂട്ടുകെട്ടിൽ ഇറങ്ങാൻ പോകുന്ന ചിത്രം 'ഗരുഡൻ' താരപ്രഭയോടെ ആരംഭിച്ചു കഴിഞ്ഞു. 11 വർഷത്തിന് ശേഷം ആണ് സുരേഷ് ഗോപിയും ബിജു മേനോനും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. കളിയാട്ടം, പത്രം, എഫ്‌ഐആർ ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വന്റി-ട്വന്റി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഒരുമിച്ചു എത്തിയിരുന്നു. 2010 ൽ രാമരാവണൻ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ അവസാനമായി അഭിനയിച്ചത്
അതിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഗരുഡൻ'. സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന കൈകോർക്കുന്ന സിനിമയുടെ പൂജാ ചടങ്ങ് മെയ് 12 രാവിലെ 9 മണിക്ക് വൈറ്റില ജനതാ റോഡിൽ വെച്ചു നടന്നു. ഈ സിനിമയിലൂടെ നടി അഭിരാമി ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിൽ മടങ്ങിയെത്തുകയാണ് (തുടർന്ന് വായിക്കുക)
1990 കളുടെ അവസാനമാണ് അഭിരാമി സിനിമയിൽ നായികാവേഷത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമായി. 2004ൽ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത അഭിരാമി, 2014ൽ മടങ്ങിയെത്തി. ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്സ് ബിജോയും ആണ്. ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം അനീസ് നാടോടിയും നിർവഹിക്കുന്നു
ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി. തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, മാർക്കറ്റിങ്- ഒബ്‌സ്ക്യുറ, മാർക്കറ്റിംഗ് കൺസൾട്ടന്റ്- ബിനു ബ്രിങ് ഫോർത്ത്, ഡിസൈൻസ്- ആന്റണി സ്റ്റീഫൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്