ദുബായ് രാജകുമാരിക്ക് കുഞ്ഞു പിറന്നു; മകളെ നെഞ്ചോടുചേര്‍ത്ത ചിത്രങ്ങള്‍ വൈറൽ

Last Updated:
മെയ് ഒന്നിനായിരുന്നു രാജകുമാരിയുടെ മകള്‍ ജനിച്ചത്.
1/6
 രാജകുമാരി ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ മന അൽ മക്തൂമും തമ്മിലുള്ള വിവാഹം ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

advertisement
2/6
 ഇപ്പോഴിതാ രാജകുടുംബത്തിൽ മറ്റൊരു വിശേഷം നടന്നിരിക്കുകയാണ് . ഇരുവർക്കും പെൺകുഞ്ഞ് പിറന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

3/6
 ഇരുവരും അച്ഛനും അമ്മയും ആയതിന്‍റെ സന്തോഷം രാജകുമാരി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നിരിക്കുന്നത്.

4/6
 ‘എല്ലായ്പ്പോഴും ഓര്‍മയില്‍ സൂക്ഷിക്കുന്ന അനുഭവം’ എന്നാണ് പ്രസവത്തിനു തൊട്ടുപിന്നാലെ കുഞ്ഞു മഹ്റയെ നെഞ്ചോടുചേര്‍ത്തുള്ള ചിത്രത്തിനൊപ്പം രാജകുമാരി കുറിച്ചിരിക്കുന്നത്.

5/6
 ഡോക്ടര്‍ക്കും ആശുപത്രി അധികൃതര്‍ക്കും നന്ദിയറിക്കാനും രാജകുമാരി മറന്നില്ല. ഭര്‍ത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ മന അൽ മക്തൂമിനെയും ചിത്രങ്ങളില്‍ കാണാം. മെയ് ഒന്നിനായിരുന്നു രാജകുമാരിയുടെ മകള്‍ ജനിച്ചത്.

6/6
 കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിനായിരുന്നു ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ മന അൽ മക്തൂമിന്‍റെയും വിവാഹം. അഞ്ചു മാസങ്ങള്‍ക്കു ശേഷം താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത രാജകുമാരി പങ്കുവച്ചു. ഫെബ്രുവരിയില്‍ ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയും നടത്തിയിരുന്നു.

കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement