പ്രധാനമന്ത്രിയെ കാത്ത് കുഞ്ഞ് ആരാധിക; 'മുത്തച്ഛന്' സ്വന്തം കൈകൊണ്ട് വരച്ച ചിത്രങ്ങൾ സമ്മാനിക്കാൻ നാലുവയസുകാരി

Last Updated:
മോദിയെ സ്വന്തം മുത്തച്ഛനായാണ് കുട്ടി കരുതുന്നത്. പ്രധാനമന്ത്രിയെ നേരിൽ കാണണമെന്നത് ഏറെ നാളായുള്ള ആഗ്രഹമാണ് (റിപ്പോർട്ട്: സുവോജിത് ഘോഷ്)
1/5
 കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെ അരംബാഗില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് ഒരു നാലുവയസുകാരി. ടെലിവിഷൻ സ്ക്രീനില്‍ മോദിയെ കണ്ടും പ്രസംഗങ്ങൾ കേട്ടും ആരാധികയായതാണ് ഉപാസന ദാസ്.

advertisement
2/5
 അരംബാഗ് ടൗണിലെ ചിൽഡ്രൻസ് പാർക്കിന് സമീപത്താണ് ഉപാസനയുടെ വീട്. ശാരദ വിദ്യാപീഠത്തിലെ നാലാം ക്ലാസുകാരി, കുഞ്ഞുംനാളുമുതൽ മോദിയുടെ ആരാധികയാണ്. ആരാധന മൂത്ത് പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ വരയ്ക്കുന്നത് ഉപാസന പതിവാക്കി.

3/5
 ഉപാസനയുടെ വീട്ടിലാകട്ടെ എവിടേക്ക് തിരിഞ്ഞാലും നരേന്ദ്ര മോദിയുടെ ചിത്രങ്ങളാണ്. മോദിയെ സ്വന്തം മുത്തച്ഛനായാണ് കുട്ടി കരുതുന്നത്. പ്രധാനമന്ത്രിയെ നേരിൽ കാണണമെന്നത് ഏറെ നാളായുള്ള ആഗ്രഹമാണ്.

4/5
 നേരിൽ കണ്ട് താൻ വരച്ച ചിത്രങ്ങൾ സമ്മാനിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് കുട്ടി. ''കുഞ്ഞുംനാളുമുതൽ എനിക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടമാണ്. അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിഞ്ഞുകൊണ്ടാണ് വളർന്നത്. രാജ്യത്തിന് വേണ്ടി ഒന്നിനുപുറകെ ഒന്നായി വികസന പദ്ധതികൾ നടത്തുകയാണ് അദ്ദേഹം. അരംബാഗിൽ എത്തുമ്പോള്‍ അദ്ദേഹത്തെ കാണാനാകുമെന്നാണ് പ്രതീക്ഷ''- ഉപാസന പറയുന്നു.

5/5
 താൻ പ്രധാനമന്ത്രിയുടെ പ്രസംഗം ടിവിയിൽ കാണുമ്പോഴൊക്കെ ഉപാസനയും കൂടെ വന്നിരിക്കാറുണ്ടെന്നും അവ ശ്രദ്ധയോടെ കേൾക്കാറുണ്ടെന്നും അമ്മ പറയുന്നു. ഉപാസന മാത്രമല്ല, കുടുംബാംഗങ്ങളെല്ലാം പ്രധാനമന്ത്രിയുടെ അരംബാഗിലേക്കുള്ള വരവ് കാത്തിരിക്കുകയാണ്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement