വധുവിന്‍റെ കുടുംബാംഗങ്ങൾ എത്തിയപ്പോൾ മുതൽ ആറോളം ഡോക്ടർമാർ അടങ്ങിയ പാരാമെഡിക്കൽ സംഘം സിഹാവോ വാങിന്‍റെ കുടുംബാംഗങ്ങളെ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. കൊറോണയുടെ ലക്ഷണങ്ങൾ ആരും കാണിച്ചിരുന്നില്ലെന്നും ആരിലെങ്കിലും ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമെന്നും മന്ദ്സോർ ജില്ല ആശുപത്രി സിവിൽ സർജൻ ഡോ എ കെ മിശ്ര പറഞ്ഞു.
സിഹാവോയുടെ മറ്റ് ചില ബന്ധുക്കൾ കൂടി വിവാഹത്തിൽ പങ്കെടുക്കേണ്ടത് ആയിരുന്നു. എന്നാൽ, കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ അവർക്ക് വിസ ലഭിച്ചില്ലെന്ന് സിദ്ധാർത്ഥ് മിശ്ര പറഞ്ഞു. സിഹാവോയും ബന്ധുക്കളും എല്ലാ ദിവസവും ആരോഗ്യവകുപ്പിന്‍റെ പരിശോധനകൾക്ക് വിധേയമാകുന്നുണ്ട്. അതേസമയം, ആരോഗ്യവകുപ്പുമായി സഹകരിക്കുന്നതിന് തങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്നും നിലവിലെ സാഹചര്യത്തെക്കുറിച്ച് ധാരണയുണ്ടെന്നും സിഹാവോയുടെ പിതാവ് ഷിബോ വ്യക്തമാക്കി.