ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരണ സംഖ്യ ഉയരുന്നതിൽ ആശങ്ക അറിയിച്ച് സുപ്രീം കോടതി. ഇങ്ങനെ തുടർന്നു പോകാനാകില്ലെന്നും ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്നും വ്യക്തമാക്കിയ കോടതി, ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാണമെന്ന് ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടു.
advertisement
2/4
മരുന്നുകളുടെ ലഭ്യത, പോഷകാഹാരം, ശുചിത്വം എന്നീ വിഷയങ്ങളില്‍ കോടതി സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കിയ ബിഹാർ സര്‍ക്കാർ വിശദീകരണത്തിന് പത്ത് ദിവസത്തെ സമയമാണ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് ഏഴ് ദിവസമാക്കി കുറച്ചു.
advertisement
3/4
നേരത്തെ വിഷയം രാജ്യസഭയിലും ചർച്ചയായിരുന്നു. മസ്തിഷ്കജ്വരം ബാധിച്ച് 130 കുട്ടികൾ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും ഇത് 180ലധികം വരുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ എംപി ബിനോയ് വിശ്വമാണ് വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചത്.
advertisement
4/4
മസ്തിഷകജ്വര ബാധിതരായ കുട്ടികളെ ചികിത്സിക്കുന്നതിന് ആവശ്യമായ മരുന്നുകളോ അടിസ്ഥാന സൗകര്യങ്ങളോ മിക്ക ആശുപത്രികളിൽ ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. പോഷകാഹാരക്കുറവും ശുദ്ധജല ദൗർലഭ്യവുമാണ് അസുഖത്തിനിടയാക്കുന്നതെന്നാണ് സിപിഐ വാദം
advertisement
Horoscope Oct 6 | സംസാരത്തിൽ സംയമനം പാലിക്കുക; ആശയവിനിമയത്തിൽ വെല്ലുവിളികൾ ഉണ്ടാകും: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലത്തിൽ ആശയവിനിമയത്തിൽ വെല്ലുവിളികൾ
കർക്കിടകം രാശിക്കാർ ദയയിലൂടെ ബന്ധങ്ങൾ ശക്തമാക്കും
ചിങ്ങം രാശിക്കാർ ആത്മപരിശോധനയിൽ നിന്നും പ്രയോജനം നേടും