ബി.ജെ.പി നേതാവ് ദേവ്ന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ നടത്തിയ പാതിരാ രാഷ്ട്രീയ നീക്കത്തിനു തിരശീല വീണതോടെ മഹരാഷ്ട്രയിൽ മുഖ്യമന്ത്രി കസേരയിലേക്ക് ആദ്യ താക്കറെ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ഫഡ്നാവിന്റെ രാജിയിലേക്ക് നയിച്ച നിയമപോരാട്ടത്തിനും രാഷ്ട്രീയ നീക്കത്തിനുമൊപ്പം ശിവസേനയും എൻസിപിയും കോൺഗ്രസും ഉൾപ്പെട്ട ത്രികക്ഷി സഖ്യത്തിന്റെ പ്രതിനിധിയായാണ് ഉദ്ധവ് താക്കറെ(59) മുഖ്യമന്ത്രി കസേരയിൽ എത്തുന്നത്.