സംസാരിച്ചത് സാഹിത്യത്തെ കുറിച്ചും സമൂഹത്തെക്കുറിച്ചും; മോദി ലോകനേതാവായത് എന്തുകൊണ്ടെന്ന് ബോധ്യമായി : ശ്രീകുമാരൻ തമ്പി
- Published by:meera_57
- news18-malayalam
Last Updated:
മോദി എന്ന ലോകനേതാവിന്റെ സവിശേഷതകളും, മലയാള ഭാഷയോടുള്ള അദ്ദേഹത്തിന്റെ ആദരവും എത്രത്തോളമെന്നും ശ്രീകുമാരൻ തമ്പി
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരള' എന്നതിൽ നിന്നും 'കേരളം' എന്നാക്കിയതിൽ നന്ദി സൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മലയാള സാംസ്കാരിക നായകന്മാർ. മുതിർന്ന ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, സാഹിത്യകാരൻ ജോർജ് ഓണക്കൂർ, കവി വി. മധുസൂദനൻ നായർ തുടങ്ങിയവരുടെ സംഘമാണ് മോദിയെ സന്ദർശിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മോദി എന്ന ലോകനേതാവിന്റെ സവിശേഷതകളും, മലയാള ഭാഷയോടുള്ള അദ്ദേഹത്തിന്റെ ആദരവും എത്രത്തോളമെന്ന കാര്യവും ശ്രീകുമാരൻ തമ്പി വിശദമാക്കി.
"വർഷങ്ങളായി 'കേരളം' 'കേരള' എന്നും ഹിന്ദിക്കാർ 'കേരള' എന്നുമാണ് പറഞ്ഞുപോരുന്നത്. ഇനിമുതൽ 'കേരളം' എന്നറിയപ്പെടും എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. അതിനു നന്ദി അറിയിക്കാനാണ് ഞങ്ങൾ പ്രധാനമന്ത്രിയെ കണ്ടത്. ഞങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ എന്തുകൊണ്ടാണ് മോദി ഒരു ലോകനേതാവായത് എന്ന് ഞങ്ങൾക്ക് ബോധ്യമായി. അദ്ദേഹം സംസാരിച്ചത് സാഹിത്യത്തെ കുറിച്ചും സമൂഹത്തെക്കുറിച്ചുമാണ്. ഞങ്ങളുടെ വിഷയമാണ് സംസാരിച്ചത്. എന്നുമാത്രമല്ല, ഞങ്ങളെക്കാൾ താഴെ നിൽക്കുന്ന ഒരാളുടെ പോലത്തെ വിനയത്തോടു കൂടിയാണ് അദ്ദേഹം സംസാരിച്ചത്. മനുഷ്യരോട് എങ്ങനെ പെരുമാറണം എന്നതിന് ഒരു പാഠമാണ്.
advertisement
അദ്ദേഹം പറഞ്ഞതിൽ ഏറ്റവും ഇഷ്‌ടപ്പെട്ട ഒരു കാര്യമുണ്ട്. എല്ലാ ഭാഷയും രാഷ്ട്രഭാഷയാണ്. ആ വിഷയം വളരെ വലുതാണ്. ഒരു പ്രധാനമന്ത്രിയിൽ നിന്നും അക്കാര്യം കേൾക്കുന്നത് വലിയ കാര്യമാണ്. ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിച്ചവരാണ് ഇതിനു മുൻപ് വന്ന പല പ്രധാനമന്ത്രിമാരും. തമിഴ്നാട് ഇന്നും ഹിന്ദി അംഗീകരിച്ചിട്ടില്ല. സമഭാവനായുള്ളവരായതു കൊണ്ട് നമ്മൾ അംഗീകരിച്ചു. ഹിന്ദി വാർത്ത വരുമ്പോൾ നമ്മൾ കാണും. എന്നെ സംബന്ധിച്ചടുത്തോളം ഇത് മറക്കാനാവാത്ത ദിവസമാണ്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നിന്നുതന്നെ എനിക്ക് പഠിക്കാനുള്ള പാഠങ്ങൾ കിട്ടി.
advertisement
ജോർജ് ഓണക്കൂർ, കവി വി. മധുസൂദനൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Summary: Malayalam cultural leaders met Prime Minister Narendra Modi as a token of gratitude for changing the official name of the state from 'Kerala' to 'Kerala'. A group of veteran lyricist Sreekumaran Thampi, writer George Onakkur, poet V. Madhusudhanan Nair and others met Modi. In a press conference held after the meeting, Sreekumaran Thampi explained the characteristics of the world leader Modi and his respect for the Malayalam language
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 27, 2026 6:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസാരിച്ചത് സാഹിത്യത്തെ കുറിച്ചും സമൂഹത്തെക്കുറിച്ചും; മോദി ലോകനേതാവായത് എന്തുകൊണ്ടെന്ന് ബോധ്യമായി : ശ്രീകുമാരൻ തമ്പി








