Maha kumbha Mela 2025: ഗുരുവിനെ തെറിവിളിച്ചു; കുംഭമേളയിൽ വൈറലായ 'ഐ.ഐ.ടി. ബാബ'യെ ജുന അഖാരയിൽ നിന്ന് പുറത്താക്കി

Last Updated:
പ്രതിവര്‍ഷം 36 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞ ഇദ്ദേഹത്തെിന്റെ ജീവിതകഥ വൈറലായിരുന്നു
1/5
 ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേള അരങ്ങേറുകയാണ്. ഭക്തരും സന്യാസിമാരുമടക്കം ഈ ആത്മീയവേദിയിലേക്ക്  ഒഴുകിയെത്തുകയാണ്. അതിനിടയിൽ ‘ഐഐടി ബാബ’ എന്ന പേരിലറിയപ്പെടുന്ന മസാനി ഗോരഖ് എന്ന സന്യാസി ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. ഇപ്പോഴിതാ അ​ദ്ദേഹത്തെ ജുന അഖാരയിൽ നിന്ന് പുറത്താക്കിയെന്ന വാർത്തയാണ് പുറത്തെത്തുന്നത്. പ്രതിവര്‍ഷം 36 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞ ഇദ്ദേഹത്തെിന്റെ ജീവിതകഥ വൈറലായിരുന്നു.

advertisement
2/5
 തന്റെ ഗുരുവായ മഹന്ത് സോമേശ്വര്‍ പുരിയെ തെറിവിളിച്ചതിനാണ് ഇദ്ദേഹത്തെ അഖാരയില്‍നിന്ന് പുറത്താക്കിയത് എന്നാണ് റിപ്പോര്‍ട്ട്. അഭയ് സിങ് ഭാഗമായിരുന്ന ജുന അഖാര ക്യാമ്പില്‍ നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. ക്യാമ്പിലോ അതിന്റെ പരിസരത്തോ പോലും കണ്ടുപോകരുതെന്ന് വിലക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാരമ്പര്യത്തെയും സന്യാസത്തിൻ്റെ അടിസ്ഥാന തത്വങ്ങളെയും ഇയാൾ ലംഘിക്കുന്നു.

3/5
 ഒരാളുടെ ഗുരുവിനെ അനാദരിക്കുന്നത് സനാതന ധർമ്മത്തോടും അഖാര ഉയർത്തിപ്പിടിച്ച മൂല്യങ്ങളോടുമുള്ള അഗാധമായ അവഗണനയാണ്,” ജുന അഖാരയുടെ മുഖ്യ രക്ഷാധികാരി മഹന്ത് ഹരി ഗിരി പറഞ്ഞു.സഹപ്രവർത്തകർക്കെതിരെ സംസാരിച്ചതിലൂടെ സിംഗ് അഖാരയുടെ നിയമങ്ങളും ലംഘിച്ചു. ഈ ലംഘനത്തിൻ്റെ അടിസ്ഥാനത്തിലാണ് അഖാരയുടെ അച്ചടക്ക സമിതി അദ്ദേഹത്തെ പുറത്താക്കാൻ ശുപാർശ ചെയ്തതെന്നും ഹരി ഗിരി കൂട്ടിച്ചേർത്തു. അച്ചടക്കം പാലിക്കുന്നതു വരെ ഇയാളെ വിലകത്കുമെന്നാണ് സൂചന.

4/5
 അതേസമയം, തനിക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍ ഐ.ഐ.ടി. ബാബ നിഷേധിച്ചു. അഖാരയിലെ സന്യാസിമാര്‍ തന്നേക്കുറിച്ച് പരദൂഷണം പറഞ്ഞുനടക്കുകയാണെന്നും ഞാന്‍ പ്രശസ്തനായെന്നും അവരെ കുറിച്ച് എന്തെങ്കിലും കാര്യം വെളിപ്പെടുത്തുമെന്നുമാണ് അവര്‍ കരുതുന്നത്. അതിനാലാണ് ഞാന്‍ രഹസ്യധ്യാനത്തിന് പോയെന്ന് അവര്‍ പറഞ്ഞുനടക്കുന്നതെന്നും അഭയ് സിങ് ഒരു വാര്‍ത്താചാനലിനോട് പറഞ്ഞു.അഭയ് സിംഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. സന്യാസം സ്വീകരിച്ചശേഷമാണ് ഇദ്ദേഹം മസാനി ഗോരഖ് എന്ന് നാമം സ്വീകരിച്ചത്.

5/5
 താന്‍ ഐഐടി മുംബൈയില്‍ എയറോസ്‌പേസ് എഞ്ചീനിയറിംഗാണ് പഠിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ശാസ്ത്രത്തിന്റെയും എയറോസ്‌പേസിന്റെയും ലോകം ഉപേക്ഷിച്ച അദ്ദേഹം സന്യാസം സ്വീകരിക്കുകയായിരുന്നു.സന്യാസം സ്വീകരിച്ചതോടെയാണ് പേര് മസാനി ഗോരഖ് എന്നാക്കി മാറ്റിയതെന്നും തന്റെ ജീവിതം ശിവഭഗവാന് സമര്‍പ്പിച്ചിരിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. രാഘവ്, ജഗദീഷ് എന്നീ പേരുകളിലും മസാനി ഗോരഖ് അറിയപ്പെടുന്നുണ്ട്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എകെജി സെന്റർ സന്ദർശിച്ചു

  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം തിരുവനന്തപുരം എകെജി സെന്റർ സന്ദർശിച്ചു.

  • പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

  • സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദർശന വിവരം അറിയിച്ചത്.

View All
advertisement