ലിംഗസമത്വം ഉറപ്പാക്കുന്നതിനായുള്ള ഒരു ചെറിയ ആശയം എന്നാണ് ആദിത്യ താക്കറെ ഈ നീക്കത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 'ദാധർ മേഖലയിലൂടെ പോകുമ്പോൾ നിങ്ങൾക്ക് അഭിമാനം തോന്നുന്ന ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടേക്കാം..ബൃഹത് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഒരു ചെറിയ ആശയത്തിലൂടെ ലിംഗസമത്വം ഉറപ്പാക്കാൻ ശ്രമിക്കുകയാണ്.. സിഗ്നലുകളിൽ ഇനി സ്ത്രീകളും ഉണ്ടാകും'.. സിഗ്നൽ ലൈറ്റുകളുടെ ചിത്രം പങ്കുവച്ച് ആദിത്യ കുറിച്ചു