കോവിഡ് ഭീതിക്കിടയിലും ഐപിഎൽ മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. മുംബൈ ചെന്നൈ മത്സരത്തോടെയാണ് ഐപിഎൽ 2020 മത്സരങ്ങൾ ആരംഭിക്കുന്നത്. ഐപിഎൽ മത്സരങ്ങൾക്കിടയിലും കുടുംബവുമൊന്നിച്ചുള്ള രസകരമായ നിമിഷങ്ങൾ ആസ്വദിക്കുകയാണ് രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ് ടീം. ബീച്ചിൽ താരങ്ങൾ കുടുംബത്തിനൊപ്പം ഉല്ലസിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് മുംബൈ ടീം. ഭാര്യ റിതികയ്ക്കും മകൾ സമൈറയ്ക്കുമൊപ്പമാണ് രോഹിത് ബീച്ചിൽ ഉല്ലസിക്കുന്നത്. മറ്റ് താരങ്ങളായ ജസ്പ്രീത് ബുംറ, ആദിത്യ താരെ, ധവാൽ കുൽക്കർണി എന്നിവരും ബീച്ചിൽ ആസ്വദിക്കുന്നുണ്ട്. ആദിത്യ താരെ, ധവാൽ കുൽക്കർണി എന്നിവർ കുഞ്ഞുങ്ങൾക്കൊപ്പമാണ് ബീച്ചിൽ എത്തിയത്. [caption id="attachment_284579" align="alignnone" width="1200"] മറ്റൊരു മുംബൈ താരം സൂര്യകുമാർ യാദവ് ഭാര്യയ്ക്കൊപ്പമാണ് ബീച്ചിൽ ആസ്വദിക്കുന്നത്. [/caption] #onefamily എന്ന ഹാഷ് ടാഗിലാണ് ചിത്രങ്ങൾ പുങ്കുവെച്ചിരിക്കുന്നത്. താരങ്ങൾ കടലിൽ നീന്തുകയും ബീച്ച് ഫുട്ബോൾ അടക്കം കളിക്കുകയും ചെയ്യുന്നുണ്ട്.