IPL 2021 MI vs RCB| മത്സരം കഠിനമായിരുന്നു; വിജയം തങ്ങൾക്കൊപ്പമായതിൽ സന്തോഷം; ചിത്രങ്ങൾ പങ്കുവെച്ച് വിരാട് കോഹ്ലി

Last Updated:
ചെപ്പോക്കിൽ 2012 മുതൽ മുംബൈ തോറ്റിട്ടില്ല എന്ന റെക്കോർഡും കോഹ്‌ലിയും സംഘവും തിരുത്തി.
1/8
 ഉദ്ഘാടന മത്സരത്തിൽ ആവേശകരമായ മത്സരത്തിനൊടുവിൽ വിജയം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. കഠിനമായ മത്സരത്തിനൊടുവിൽ വിജയം തങ്ങൾക്കൊപ്പമായതിൽ സന്തോഷമെന്നാണ് മത്സരത്തിനിടയിലെ ചിത്രങ്ങൾ പങ്കുവെച്ച് കോഹ്ലി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.

advertisement
2/8
 ഈ മത്സരത്തിലും തോറ്റ മുംബൈ 2013നു ശേഷം ഐപിഎല്ലിലെ ഉദ്ഘാടന മത്സരങ്ങളിൽ നിന്നും ഒമ്പതാമത്തെ മത്സരമാണ് ഇന്ന് തോറ്റത്. ചെപ്പോക്കിൽ 2012 മുതൽ മുംബൈ തോറ്റിട്ടില്ല എന്ന റെക്കോർഡും കോഹ്‌ലിയും സംഘവും തിരുത്തി. ചെന്നൈയിലെ കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്നും മുംബൈയുടെ ആദ്യത്തെ തോൽവിയും ബാംഗ്ലൂരിന്റെ ആദ്യത്തെ വിജയവുമായി ഈ മത്സരഫലം.

3/8
 അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസിനെ തകർത്തത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ രണ്ട് വിക്കറ്റ് ബാക്കി നിർത്തിയാണ് അവർ മറികടന്നത്. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസായിരുന്നു മുംബൈ നേടിയത്. ടോസ് നേടിയ ബാംഗ്ലൂർ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

4/8
 മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വാഷിങ്ടൺ സുന്ദറുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. സ്കോർ 36-ൽ നിൽക്കെ പത്ത് റൺസെടുത്ത സുന്ദറിനെ ക്രുണാൽ പാണ്ഡ്യ മടക്കി. അരങ്ങേറ്റ മത്സരം കളിച്ച രജത് പാട്ടീധറിന് എട്ടു റൺസ് മാത്രമേ നേടാനായുള്ളൂ.

5/8
 മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന കോഹ്‌ലി - ഗ്ലെൻ മാക്സ്വെൽ സഖ്യം ആർസിബി സ്കോർബോർഡിലേക്ക് റൺസുകൾ അടിച്ചു ചേർത്തു. ആർസിബി അനായാസം വിജയം സ്വന്തമാക്കും എന്ന് തോന്നിച്ച ഘട്ടത്തിൽ 29 പന്തിൽ നിന്ന് നാല് ഫോറടക്കം 33 റൺസെടുത്ത കോലിയെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

6/8
 മുംബൈക്കായി ഓപ്പൺ ചെയ്ത ക്രിസ് ലിന്നും രോഹിത് ശർമയും ചേർന്ന് പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. ആദ്യ ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ച ഇരുവരും ശ്രദ്ധയോടെയാണ് ബാംഗ്ലൂർ ബോളർമാരെ നേരിട്ടത്. പതിയെ സ്കോർ ഉയർത്തുന്നതിനിടയിൽ മുംബൈയുടെ സ്കോർ 24-ൽ എത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയെ (19) നഷ്ടമായി. ക്രിസ് ലിനുമായുള്ള ധാരണപ്പിശകിൽ രോഹിത് റണ്ണൗട്ടാകുകയായിരുന്നു.

7/8
 രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്രിസ് ലിൻ - സൂര്യകുമാർ യാദവ് സഖ്യം 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 23 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 31 റൺസെടുത്ത സൂര്യകുമാറിനെ പുറത്താക്കി കൈൽ ജാമിസൺ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇഷാൻ കിഷൻ 19 പന്തുകൾ നേരിട്ട് 28 റൺസെടുത്തു. ഹർദിക് പാണ്ഡ്യയ്ക്ക് 13 റൺസെടുക്കാനേ സാധിച്ചുള്ളൂ.

8/8
 കിറോൺ പൊള്ളാർഡ് (7), ക്രുനാൽ പാണ്ഡ്യ (7) എന്നിവർ നിരാശപ്പെടുത്തി. അവസാന ഓവറിൽ ഹർഷൽ പട്ടേൽ മൂന്നു വിക്കറ്റ് വീഴ്ത്തി. വലിയ സ്കോറിലേക്ക് കുതിക്കുകയായിരുന്ന മുംബൈ ഇന്നിങ്സിന്റെ നടുവൊടിച്ചത് ഹർഷൽ പട്ടേലിന്റെ ബൗളിംഗ് ആയിരുന്നു.

Weekly Love Horoscope November 3 to 9 | പങ്കാളിയോടുള്ള പ്രണയം തുറന്ന് പ്രകടിപ്പിക്കും; ചെറിയ തർക്കങ്ങൾ ഉണ്ടാകും: പ്രണയവാരഫലം അറിയാം
പങ്കാളിയോടുള്ള പ്രണയം തുറന്ന് പ്രകടിപ്പിക്കും; ചെറിയ തർക്കങ്ങൾ ഉണ്ടാകും: പ്രണയവാരഫലം അറിയാം
  • ഈ ആഴ്ച പ്രണയത്തിൽ അതിശയകരമായ അനുഭവങ്ങൾ ഉണ്ടാകും

  • പ്രണയവികാരങ്ങൾ മറ്റുള്ളവരോട് പങ്കിടുന്നത് ഒഴിവാക്കാൻ പറയുന്നു

  • മിഥുനം രാശിക്കാർക്ക് ഈ ആഴ്ച പ്രിയപ്പെട്ടവരോട് കള്ളം പറയുന്നത് ഒഴിവാക്കണം

View All
advertisement