ഇന്ത്യയിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പി എം കെയേഴ്‌സ് ഫണ്ടിലേക്ക് പാറ്റ് കമ്മിൻസിന്റെ വക 38 ലക്ഷം രൂപ
- Published by:Rajesh V
- news18-malayalam
Last Updated:
പാറ്റ് കമ്മിൻസിന് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
 കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായി തുടർന്നുകൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും അതിന്റെ പ്രഭാവം അലയടിച്ചുകൊണ്ടിരിക്കുന്നു. ഓക്സിജൻ ക്ഷാമമാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധി. ലോകം മുഴുവൻ ഇന്ത്യക്ക് നേരെ സഹായഹസ്തങ്ങൾ നീട്ടി രംഗത്തുണ്ട്. ഇപ്പോൾ ഇന്ത്യയിലെ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ എത്തിക്കാനായി പി എം കെയേഴ്‌സ് ഫണ്ടിലേക്ക് 50,000 ഡോളര്‍ സംഭാവന നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സ്റ്റാർ പേസറും, ഐ പി എല്ലിൽ കെ കെ ആർ താരവുമായ പാറ്റ് കമ്മിൻസ്.
advertisement
 ഏകദേശം 38 ലക്ഷത്തോളം രൂപ വരും ഇത്. ഈ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നുനില്‍ക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് കമ്മിന്‍സ് പറഞ്ഞു. ഐ പി എല്‍ മത്സരങ്ങള്‍ തുടരുന്നതിനെ പിന്തുണയ്ക്കുന്നതായും കമ്മിൻസ് വ്യക്തമാക്കി. രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോള്‍ തന്നെപ്പോലെ മറ്റു മുന്‍നിര കളിക്കാരും സമാനമായി സംഭാവനകള്‍ നല്‍കണമെന്നും കമ്മിന്‍സ് ട്വീറ്റില്‍ പറഞ്ഞു.
advertisement
 'വര്‍ഷങ്ങളായി ഞാന്‍ വളരെയധികം സ്‌നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ. താന്‍ കണ്ടുമുട്ടിയതില്‍ വളരെ കരുണയുള്ള ആളുകളാണ് ഇവിടെയുള്ളത്. ഈ സമയത്ത് പലരും വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് അറിയുന്നത് എന്നെ ദുഃഖിപ്പിക്കുന്നു. മഹാമാരിക്ക് മുമ്പില്‍ പകച്ചു നില്‍ക്കുമ്പോള്‍ ഐ പി എല്‍ നടത്തുന്നത് ഉചിതമാണോ എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.'- കമ്മിൻസ് പറയുന്നു.
advertisement
advertisement
advertisement
advertisement
 ശക്തമായ ബയോ ബബിള്‍ സംവിധാനത്തിലാണ് ഐ പി എല്‍ നടക്കുന്നത്. പ്രീമിയർ ലീഗിൽ കോവിഡ് കാരണം ടീമംഗങ്ങൾ ബയോ ബബിൾ നിർബന്ധമായും പിന്തുടരേണ്ടതുണ്ട്. താരങ്ങളും മറ്റ് മാനേജ്മെൻറ് ജീവനക്കാരും പുറത്തുള്ള ആരുമായും സമ്പർക്കം പുലർത്താതിരിക്കാനാണ് വെർച്വൽ ബബിൾ എന്ന രീതി പിന്തുടരുന്നത്. എന്നാല്‍ ഇതുവരെ അഞ്ച് താരങ്ങള്‍ ലീഗിൽ നിന്നും പിന്‍മാറിയിട്ടുണ്ട്.



