IPL 2021| ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടക്കില്ല; സ്ഥിരീകരണവുമായി സൗരവ് ഗാംഗുലി
- Published by:Rajesh V
- news18-malayalam
Last Updated:
ഐ പി എൽ പൂർണമായും ഒഴിവാക്കിയിട്ടില്ലെന്നും സാഹചര്യവും വിദേശ താരങ്ങളുടെ ലഭ്യതയും ഒത്തുവരുമ്പോൾ പുനഃരാരംഭിക്കുമെന്നും ബി സി സി ഐ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഐ പി എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
രാജ്യത്ത് കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ പാതിവഴിയിൽ അനിശ്ചിത കാലത്തേക്ക് നിർത്തി വെക്കേണ്ടി വന്നിരുന്നു. 60 മത്സരങ്ങൾ അടങ്ങിയ ടൂർണമെന്റിൽ 29 മത്സരങ്ങൾ മാത്രമാണ് നടത്താൻ കഴിഞ്ഞത്. 31 മത്സരങ്ങൾ ഇനിയും നടത്താനുണ്ട്. ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം ശക്തമായ ബയോ ബബിളിനുള്ളിലും എത്തിയത്തോടെയാണ് ടൂർണമെന്റ് ഉപേക്ഷിക്കാൻ സംഘാടകർ നിർബന്ധിതരായത്. ഐ പി എല്ലുമായി ബന്ധപ്പെട്ട് ഇതുവരെ പത്തോളം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മെയ് 4നാണ് ടൂർണമെന്റ് നിർത്താൻ ബി സി സി ഐ തീരുമാനിച്ചത്.
advertisement
ഐ പി എൽ പൂർണമായും ഒഴിവാക്കിയിട്ടില്ലെന്നും സാഹചര്യവും വിദേശ താരങ്ങളുടെ ലഭ്യതയും ഒത്തുവരുമ്പോൾ പുനഃരാരംഭിക്കുമെന്നും ബി സി സി ഐ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഐ പി എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇപ്പോഴത്തെ മോശം അവസ്ഥയില്‍ ഇന്ത്യയില്‍ ഐ പി എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്തുവാന്‍ കഴിയില്ല എന്നാണ് ഗാംഗുലി പറയുന്നത്.
advertisement
'ഐ പി എല്‍ നേരത്തെ തന്നെ റദ്ദാക്കേണ്ടതായിരുന്നുവെന്ന് നിങ്ങളില്‍ പലരും ഇപ്പോള്‍ പറയാം. എന്നാല്‍ മുംബൈയിലും ചെന്നൈയിലും ഐ പി എൽ പുരോഗമിച്ചപ്പോള്‍ കോവിഡ് കേസുകള്‍ കുറവായിരുന്നു അഹമ്മദാബാദിലും ഡല്‍ഹിയിലും രണ്ടാം ഘട്ടത്തില്‍ മത്സരങ്ങളെത്തിയപ്പോഴാണ് കോവിഡ് ബാധ താരങ്ങള്‍ക്കിടയില്‍ പോലും സ്ഥിതീകരിച്ചത്. നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നടക്കവേ കോവിഡ് നിരവധി കളിക്കാരെ ബാധിച്ചിരുന്നെങ്കിലും അതിന് ശേഷം അവര്‍ മത്സരം പുനഃരാരംഭിച്ചു. അത് ഒരിക്കലും ഐപിഎല്ലില്‍ ഇനി നടത്താനാവില്ല. താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. വീണ്ടും ക്വറന്റീന്‍ അടക്കം ആദ്യം മുതലേ ആരംഭിക്കേണ്ടി വരുമെന്നതാണ് സത്യം'- ഗാംഗുലി പറഞ്ഞു.
advertisement
കോവിഡ് കേസുകളുണ്ടെങ്കിലും പല രാജ്യങ്ങളിലും ടൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ വിജയകരമായി ആഭ്യന്തര മത്സരങ്ങള്‍ നടത്തിയിരുന്നു. 760ഓളം താരങ്ങളെ ബയോ ബബിളിലാക്കിയാണ് ആഭ്യന്തര മത്സരം നടത്തിയത്. എന്നാല്‍ അന്ന് കോവിഡ് കേസുകള്‍ ഇത്രയും ഉയര്‍ന്ന നിലയിലായിരുന്നില്ല. ഇന്ന് ദിനംപ്രതി നാല് ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ കോവിഡ് കേസുകളെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
advertisement
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം കാണുന്നതിനായി ഇംഗ്ലണ്ടിലേക്ക് പോകുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു. ജൂലൈ മാസത്തിൽ ഇന്ത്യയുടെ യുവനിരയെ അണിനിരത്തി ശ്രീലങ്കൻ പര്യടനവും ബി സി സി ഐ തയാറാക്കിയിട്ടുണ്ട്. വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങി നിരവധി സീനിയർ താരങ്ങൾ ഇല്ലാതെ പരിമിത ഓവർ പരമ്പരകളാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുക.