advertisement

കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു; യൂണിവേഴ്‌സിറ്റി കോളജില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ്

Last Updated:
തെളിവെടുപ്പിനിടെ അഖിലിനെ കുത്തിയ സ്ഥലവും പ്രതികള്‍ പൊലീസിന് കാണിച്ചു കൊടുത്തു.
1/5
 വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളെ യൂണിവേഴ്‌സിറ്റി കോളജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അഖിലിനെ കുത്തിയ ശേഷം കാമ്പസിലെ ചവര്‍ കൂനയില്‍ ഒളിപ്പിച്ചിരുന്ന കത്തി കേസിലെ ഒന്നും രണ്ടും പ്രതികളും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുമായിരുന്ന ശിവരഞ്ജിത്തും നസീമും പൊലീസിന് കാട്ടിക്കൊടുത്തു.

2/5
 അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കോളജില്‍ ഒളിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം ശിവരഞ്ജിത്ത് മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് പ്രതികളുമായി കാമ്പസിലെത്തി ആയുധം കണ്ടെടുത്തത്.

3/5
 കേസുമായി ബന്ധപ്പെട്ട മറ്റു തെളിവുകളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പ്രതികളെ കോളജിലെത്തിച്ചത്. തെളിവെടുപ്പിനിടെ അഖിലിനെ കുത്തിയ സ്ഥലവും പ്രതികള്‍ പൊലീസിന് കാണിച്ചു കൊടുത്തു.

4/5
 ഇതിനിടെ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോളേജിലെ രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികളും ആക്രമിക്കാന്‍ ഉണ്ടായിരുന്നതായി അഖില്‍ മൊഴി നല്‍കിയിരുന്നു. ഒരു വര്‍ഷമായി പ്രതികള്‍ക്ക് തന്നോട് വിരോധമുണ്ട്. കോളജിലെ ഇവരുടെ അപ്രമാധിത്വം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നും അഖിലിന്റെ മൊഴിയിലുണ്ട്.

5/5
 തിരിച്ചറിഞ്ഞ എട്ടു പ്രതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോളജ് പ്രിന്‍സിപ്പലിന് കഴിഞ്ഞ ദിവസം കത്ത് കൈമാറിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച യൂണിവേഴ്‌സിറ്റ് കോളജ് പൊലീസ് സംരക്ഷണയില്‍ തിങ്കളാഴ്ച തുറക്കും.

ഗൾഫ് സുരക്ഷിതം; കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുതെന്ന് എം എ യൂസഫലി

  • ഗൾഫ് മേഖല സുരക്ഷിതമാണെന്നും കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് ഭീതി പരത്തരുതെന്നും യൂസഫലി പറഞ്ഞു

  • ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുമ്പോഴും ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി

  • പ്രവാസി കുടുംബങ്ങൾ ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചു.

View All
advertisement