സിമന്റ് ലോഡുമായി വന്ന ലോറി ഓട്ടോറിക്ഷയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി പെരുവന്താനത്തിന് സമീപം കടുവാപാറയിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ മുണ്ടക്കയം പറത്താനം സ്വദേശി മെൽബിൻ ആണ് മരിച്ചത്.
2/ 5
ലോറി ഓട്ടോ റിക്ഷയിലേക്ക് മറിയുകയായിരുന്നു. വൈകിട്ട് അഞ്ചരമണിയോടെയാണ് അപകടം നടന്നത്.
3/ 5
തമിഴ്നാട്ടിൽ നിന്നും സിമന്റ് കയറ്റി വന്ന ലോറി കടുവാ പാറയിൽ എത്തിയതോടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
4/ 5
മുണ്ടക്കയത്തു നിന്നും കുട്ടിക്കാനത്തേക്ക് പോയ ഓട്ടോ റിക്ഷയുടെ മുകളിലേക്ക് ലോറി മറിയുകയായിരുന്നു. പീരുമേട് ഫയർ ഫോഴ്സിന്റെയും പെരുവന്താനം പോലീസിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി ലോറി ഉയർത്തി ഓട്ടോറിക്ഷ ഡ്രൈവറെ പുറത്തെടുത്തു.
5/ 5
മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.