തിരുവനന്തപുരം: ഐ.എഎസ് ട്രെയിനികള്‍ക്ക് അശ്ലീല സന്ദേശം അയച്ചെന്ന അയച്ചെന്ന ആരോപണം നേരിടുന്ന മുതിര്‍ന്ന ഐഎ എസ് ഉദ്യോഗസ്ഥന്‍ ബിശ്വനാഥ് സിന്‍ഹ അവധിയിൽ പോകുന്നു. മൂന്നു മാസത്തെ അവധിക്കാണ് സിന്‍ഹ അപേക്ഷ നൽകിയത്. പൊതുഭരണ സെക്രട്ടറി ആയിരുന്ന സിന്‍ഹെയെ സര്‍ക്കാര്‍ അച്ചടി വകുപ്പിലേക്ക് മാറ്റിയിരുന്നു. പരാതിയെ തുടര്‍ന്നായിരുന്നു സ്ഥാനമാറ്റെമെന്നും സിന്‍ഹയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു . അതേസമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അവധിക്ക് അപേക്ഷ നൽകിയതെന്നും സൂചനയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങൾ ഇത് നിഷേധിക്കുന്നു
ട്രെയിനിംഗിലുള്ള രണ്ട് യുവ വനിത ഐഎഎസുകാരോടും ബിശ്വനാഥ് സിന്‍ഹ സമാനമായ രീതിയില്‍ പെരുമാറി. ഇവര്‍ മുസൂറിയിലെ ഐഎഎസ് അക്കാദമിയില്‍ പരാതി നല്‍കി. ഈ പരാതി മസൂറിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ബിശ്വനാഥ് സിന്‍ഹ നേരിട്ട് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതോടെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയത്.