കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ഏറ്റവും വലിയ വഞ്ചനയുടെ പ്രതീകമാണിത്. പുന്നപ്രയിലും വയലാറിലും ഉണ്ടായ വെടിവെയ്പ്പില്‍ എത്രപേര്‍ മരിച്ചുവീണ് എന്നതിന് സിപിഎം നേതാക്കളുടെ പക്കല്‍ ഒരു കണക്കുമില്ല. തോക്കിന് മുന്നിലേക്ക് സാധാരണക്കാരെ തള്ളിവിടുകയായിരുന്നു. കമ്മ്യൂണിസ്റ്റ് വഞ്ചനയില്‍ അകപ്പെട്ട് ജീവിതം ഈ രാഷ്ട്രത്തിന് വേണ്ടി ഹോമിക്കേണ്ടി വന്നവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനാണ് ഞങ്ങള്‍ എത്തിയത്. ഭാരതത്തിലെ പൗരന്‍ എന്ന നിലയിലെ ഇത് എന്റെ കടമായാണെന്നും സന്ദീപ് പറഞ്ഞു.
എത്ര പേർ രക്തസാക്ഷികളായി എന്ന കണക്ക് പോലും രണ്ടു പാർട്ടികൾക്കും അറിയില്ല. വെടി പൊട്ടുന്നതിന് മുൻപ് നേതാക്കൾ നാട് വിട്ടിരുന്നു. പ്രസ്ഥാനത്തെ വിശ്വസിച്ച് ജീവിതം നഷ്ടമായ ആയിരക്കണക്കിന് നിരപരാധികളുടെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുവെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, രക്തസാക്ഷി മണ്ഡപത്തിൽ അതിക്രമിച്ചു കയറി എന്ന പരാതിയുമായി സിപിഎം രംഗത്തെത്തി. സന്ദീപിൻ്റേത് വാർത്തകളിൽ ഇടം പിടിക്കാനുള്ള വില കുറഞ്ഞ തന്ത്രമെന്ന് ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി പി ചിത്തരഞ്ജൻ പറഞ്ഞു. തെരഞ്ഞെടുപ്പിൻ്റെ സമാധാനാന്തരീക്ഷം അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ചെങ്ങന്നൂർ ആലാ പെണ്ണുക്കരയിൽ കെ വി രവീന്ദ്രക്കുറുപ്പിന്റെയും രത്നമ്മയുടെയും മകനാണ് സന്ദീപ്. 11 വർഷത്തോളം മാധ്യമപ്രവർത്തകനായിരുന്നു. സംസ്ഥാന സ്കൂൾ കായിക മേളയുടെ റിപ്പോർട്ടിങ്ങിന് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. ആർഎസ്എസിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. ആർഎസ്എസ് മണ്ഡലം- ഖണ്ഡ് കാര്യവാഹക്, ബൗദ്ധിക് പ്രമുഖ്, ബാലഗോകുലം ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. നിലവിൽ ബിജെപി സംസ്ഥാന സമിതി അംഗം. വഞ്ചനയുടെ 100 വർഷങ്ങൾ- താഷ്കന്റ് മുതൽ ശബരിമല വരെ എന്ന പുസ്തകമെഴുതിയിട്ടുണ്ട്.