'വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി; പൊതു ഇടങ്ങൾ സ്ത്രീ സൗഹൃദമാക്കും'; പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
റേഷന്‍കാര്‍ഡില്ലാത്ത എല്ലാ പാവങ്ങള്‍ക്കും ഈ വര്‍ഷം റേഷന്‍കാര്‍ഡ് അനുവദിക്കും.
advertisement
പൊതു ഇടങ്ങള്‍ സ്ത്രീ സൗഹൃദമാക്കും. സ്ത്രീകള്‍ക്കായി വിശ്രമകേന്ദ്രങ്ങളും സ്ത്രീ സൗഹൃദ ശുചിമുറികളും ഒരുക്കും. ദീര്‍ഘദൂര യാത്രചെയ്യുന്നവര്‍ക്ക് വഴിയോര വിശ്രമകേന്ദ്രങ്ങള്‍ നിര്‍മ്മിക്കും. യാത്രക്കിടെ ഒന്നു വിശ്രമിക്കാനും പെട്രോള്‍ നിറക്കാനും ഭക്ഷണം കഴിക്കാനും ശുചിമുറി സൗകര്യവും ലഭ്യമാകുന്ന വിധമുള്ള വിശ്രമകേന്ദ്രങ്ങളാണ് നിര്‍മ്മിക്കുക. അതിനായുള്ള സ്ഥലങ്ങള്‍ ഉടനെ കണ്ടെത്തും. റോഡുകള്‍ എല്ലാം നല്ല രീതിയില്‍ പണി തീര്‍ക്കും. മെയ് മാസത്തോടെ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. അവശേഷിക്കുന്നവ ഡിസംബറോടെ തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
advertisement
യുവാക്കള്‍ക്കായി യൂത്ത് ലീഡര്‍ അക്കാഡമി സ്ഥാപിക്കും. പ്രകൃതി ദുരന്തങ്ങളിലും മറ്റും ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി സാമൂഹ്യ സന്നദ്ധ സേന രൂപികരിക്കും.. 100 പേരില്‍ ഒരാള്‍ സന്നദ്ധ സേവകനാകും വിധമാണ് സേന രൂപീകരിക്കുക. മണ്‍സൂണിന് മുൻപേ സേനയുടെ പരിശീലനം പൂര്‍ത്തിയാക്കും. അഗ്നി രക്ഷാസേന, പൊലീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് , എന്‍സിസി, എന്‍എസ്എസ് തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന ഡയറക്ടറേറ്റ് ഇതിനായി രൂപീകരിക്കും.
advertisement


