സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം സംഘർഷഭരിതം; പലേടത്തും അക്രമാസക്തം: അടിക്കാനില്ലെന്ന് പോലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
പൊലീസിനെ കമ്പും വടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിട്ടു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ നാലുതവണ ജലപീരങ്കി ഉപയോഗിച്ചു. പിന്നീട് പലതവണയായി ലാത്തിച്ചാര്‍ജുമുണ്ടായി. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് വാഹനത്തിന്റെ ചില്ലുതകര്‍ത്തു
advertisement
advertisement
advertisement
advertisement
കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് തെരുവുയുദ്ധത്തിന് സമാനമായി. പോലീസ് പരമാവധി സംയമനം പാലിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ പലതവണയായുള്ള ലാത്തിച്ചാര്‍ജില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
advertisement
advertisement
advertisement
advertisement
ലാത്തിച്ചാര്‍ജ് നടന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടുത്തുള്ള കെട്ടിടങ്ങളിലേക്ക് ഓടിക്കയറി. ഇവര്‍ക്ക് പിന്നാലെയെത്തി പൊലീസ് അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതിനെതിരെ പുറത്തുനിന്ന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തവരെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മോചിപ്പിച്ചു.
advertisement
പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ വനിതാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറിയെന്ന് സംഭവസ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു. പരിക്കേറ്റ പെണ്‍കുട്ടികളെ പൊലീസ് തടഞ്ഞുവെച്ചു. പെണ്‍കുട്ടികള്‍ക്ക് നേരെ അനാവശ്യമായി പൊലീസ് അക്രമം നടത്തിയതാണ് ഇത്രവലിയ സംഘര്‍ഷത്തിലേക്ക് പോവാന്‍ കാരണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
advertisement
advertisement
advertisement
പൊലീസിനുനേരെ കുപ്പിയേറുണ്ടായി. ബാരിക്കേഡിനു മുകളിൽ കയറിയ പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാൻ ശ്രമിച്ചു. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിന്റെ മതിലിനു മുകളിലേക്കു കയറി. സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് പ്രവർത്തകർ കയറാതിരിക്കാൻ അകത്ത് മതിലിനു സമീപത്തായി പൊലീസിനെ വിന്യസിച്ചിരുന്നു.
advertisement
advertisement
അതിനിടെ ഡിസിസി ഓഫിസിനു മുന്നില്‍ സംഘര്‍ഷം കനത്തു. പൊലീസ് വാഹനത്തില്‍നിന്ന് പ്രവര്‍ത്തകരെ പിടിച്ചിറക്കിയതാണ് ബേക്കറി ജംഗ്ഷനിലെ ഡിസിസി ഓഫിസിനു മുന്നിലെ സംഘര്‍ഷത്തിനു കാരണം. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ മ്യൂസിയം, കന്റോണ്‍മെന്റ് പൊലീസ് രംഗത്തെത്തി. കന്റോണ്‍മെന്റ് എസിയും സ്ഥലത്തെത്തിയിരുന്നു.