PSC പരിശീലന കേന്ദ്രവുമായി സർക്കാർ ഉദ്യോഗസ്ഥർ: പിടി മുറുക്കി സർക്കാർ

Last Updated:
തിരുവനന്തപുരത്ത് കോച്ചിംഗ് സെന്റർ നടത്തുന്ന രണ്ട് ഉദ്യോഗസ്ഥരുടെ പേരെടുത്തു പറഞ്ഞാണ് പിഎസ് സി ചെയർമാന് പരാതി നൽകിയിരിക്കുന്നത്.
1/5
 തിരുവനന്തപുരം: പിഎസ് സി പരിശീലന കേന്ദ്രം നടത്തുന്ന രണ്ട് സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റുമാർക്ക് പൊതുഭരണ വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. പിഎസ് സി ചോദ്യക്കടലാസ് സെക്ഷനിൽ ജോലി ചെയ്യുന്നവരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ചില ഉദ്യോഗാർഥികളാണ് പരാതി നൽകിയത്.

advertisement
2/5
psc
കെഎഎസ് പരീക്ഷാ ചോദ്യം ചോർന്നുകിട്ടിയെന്നമട്ടിൽ വാട്സ്ആപ്പ് പ്രചരണം നടത്തിയ സെക്രട്ടറിയേറ്റിലെ സെക്ഷൻ ഓഫീസർക്കു പിഎസ് സി നേരിട്ട് നോട്ടീസ് നൽകി. കെഎഎസ് പരീക്ഷാർഥി കൂടിയായിരുന്ന ഈ ഉദ്യോഗസ്ഥനെ ഇന്നലെ പ്രിലിമിനറി പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു. പിഎസ് സി പരീക്ഷകളുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചെന്നാണ് മൂന്നുപേര്‍ക്കുമെതിരെയുള്ള പരാതി.
advertisement
3/5
 ഇവരുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന നടപടി ഉണ്ടാകും. വകുപ്പ് തല നടപടിയും വരും. തിരുവനന്തപുരത്ത് കോച്ചിംഗ് സെന്റർ നടത്തുന്ന രണ്ട് ഉദ്യോഗസ്ഥരുടെ പേരെടുത്തു പറഞ്ഞാണ് പിഎസ് സി ചെയർമാന് പരാതി നൽകിയിരിക്കുന്നത്. തുടർന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാലിനു കത്തെഴുതാൻ പിഎസ് സി ചെയർമാൻ എം കെ സക്കീർ നിർദേശിക്കുകയായിരുന്നു.

4/5
 സെക്രട്ടറിയേറ്റ് അസിസ്റ്റന്റുമാരിൽ ഒരാൾ ഇപ്പോള്‍ ഒരു കോര്‍പ്പറേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി നോക്കുകയാണ്. ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലെ ഉദ്യോഗസ്ഥരുമായി ഇവർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സെക്രട്ടറിയേറ്റിലെ സ്വാധീനമാണ് ഉപയോഗിക്കുന്നതെന്നും ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു.

5/5
 കെഎഎസ് പരീക്ഷാർഥികൂടിയായതിനാലാണ് സെക്ഷൻ ഓഫീസർക്കു പിഎസ് സി തന്നെ നോട്ടീസ് നൽകിയത്. പരീക്ഷയുടെ ചോദ്യമാതൃക നൽകിക്കൊണ്ട് യഥാർഥ ചോദ്യമെന്ന തോന്നലുണ്ടാക്കുകയും ചോദ്യകർത്താവിനെ അറിയാമെന്ന മട്ടിൽ വാട്സ്ആപ്പിൽ അഭിപ്രായ പ്രകടനം നടത്തുകയുമായിരുന്നു.

കോൺഗ്രസ് സീറ്റ് കിട്ടിയില്ല; പെരുമ്പാവൂരില്‍ മഹിളാ കോൺഗ്രസ് നേതാവ് SDPI-യിൽ ചേർന്നു

  • മഹിളാ കോൺഗ്രസ് നേതാവ് സുലേഖ കമാൽ SDPI-യിൽ ചേർന്നു.

  • സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സുലേഖയും ഭർത്താവ് മുഹമ്മദും SDPI-യിൽ ചേർന്നു.

  • പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതാണ് പാർട്ടി വിടാൻ കാരണം.

View All
advertisement