തിരുവനന്തപുരം: കാലവർഷം മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂൺ 1നാണ് കാലവർഷം ആരംഭിക്കുന്നത്.
advertisement
2/5
എന്നാൽ ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ മെയ് 31 ഓടെ എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്. കഴിഞ്ഞ വർഷം ജൂൺ 4 നാണ് മൺസൂൺ കേരളത്തിലെത്തിയത്.
advertisement
3/5
അതേസമയം, സംസ്ഥാനത്ത് പലയിടത്തും വ്യാപകമായി വേനൽമഴ തുടരുന്നു. 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നത്. തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
advertisement
4/5
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കൻ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
advertisement
5/5
ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. തെക്കൻ കർണാകടയ്ക്ക് മുകളിൽ വിദർഭയിലേക്ക് മറ്റൊരു ന്യൂനമർദ്ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്ക് നിക്കോബാർ ദ്വീപിലേക്കും കാലവർഷം എത്തിച്ചേർന്നേക്കും.
advertisement
ഗുജറാത്തിലെ നിരക്ഷരരെ പറ്റിക്കുന്നത് പോലെ ബിജെപിക്ക് കേരളത്തിൽ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ
കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമാണെന്നും ബിജെപിക്ക് അവരെ പറ്റിക്കാൻ കഴിയില്ല
ഖാർഗെയുടെ പ്രസ്താവന ഗുജറാത്തിന്റെ പാരമ്പര്യത്തെയും ജനങ്ങളെയും അപമാനിക്കുന്നു: ഉപമുഖ്യമന്ത്രി
ബിജെപി വക്താവ് ഖാർഗെയെ രൂക്ഷമായി വിമർശിച്ചു; കോൺഗ്രസ് ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു