Kannur| കണ്ണൂരിൽ നിന്ന് പാർലമെന്റില്‍ എത്രപേരുണ്ട്? അറിയാമോ?

Last Updated:
അഞ്ച് പേർ ലോക്സഭയിലും നാല് പേർ രാജ്യസഭയിലുമാണ്. പാർലമെന്റംഗങ്ങളെ കുറിച്ച് അറിയാം.
1/10
 ഇന്ത്യൻ പാർലമെന്റിൽ നിലവിൽ കണ്ണൂർ ബന്ധമുള്ള ഒമ്പത് ജനപ്രതിനിധികളാണ് ഉള്ളത്. ഇതിൽ അഞ്ച് പേർ ലോക്സഭയിലും നാല് പേർ രാജ്യസഭയിലുമാണ്. പാർലമെന്റംഗങ്ങളെ കുറിച്ച് അറിയാം.

advertisement
2/10
ബിജെപി നേതാവ് സി.സദാനന്ദന്‍ രാജ്യസഭയിലേക്ക്; രാഷ്ട്രപതി നാമനിർദേശം ചെയ്തു President nominates BJP leader C Sadanandan to Rajya Sabha
സി. സദാനന്ദൻ മാസ്റ്റർ - സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട ആർഎസ്എസ് നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭാംഗമായി അടുത്ത ദിവസം ചുമതലയേൽക്കും. സി സദാനന്ദനെ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിറക്കി. 2016ൽ കൂത്തുപറമ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. സ്ഥാനാർത്ഥിയായിരിക്കേ മാസ്റ്റർക്ക് വേണ്ടി മോദിയടക്കം പ്രചാരണത്തിന് എത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റ ഇരകളുടെ പ്രതീകമെന്നും മോദി പറഞ്ഞിരുന്നു. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടാണ് സദാനന്ദൻ മാസ്റ്റർ .
advertisement
3/10
'ആരെയും ഭയമില്ല; 56 ഇഞ്ച് ഉള്ളവരോടും ഇരട്ടച്ചങ്കുള്ളവരോടും നിലപാട് നോ കോംപ്രമൈസ് എന്നുതന്നെ' കെ.സുധാകരൻ former kpcc president K Sudhakaran says no compromise to bjp and cpm
കെ സുധാകരൻ- നിലവിൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റംഗം. 1996 മുതല്‍ 2006 വരെ മൂന്ന് തവണ എംഎല്‍എ, 2001-2004ലെ എകെ ആന്റണി മന്ത്രിസഭയില്‍ വനം -പരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രിയായിരുന്നു കുമ്പക്കുടി സുധാകരൻ. കണ്ണൂർ എടക്കാട് സ്വദേശി. 2009 - 2014ലും കണ്ണൂരില്‍ നിന്നും എംപി. 2019ലെ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.
advertisement
4/10
 കെ‌ സി വേണുഗോപാൽ- ആലപ്പുഴയിൽ നിന്നുള്ള ലോക് സഭാംഗം. ആലപ്പുഴയിൽ നിന്നും 2009, 2014 വർഷങ്ങളിൽ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം 2020ൽ നടന്ന രാജസ്ഥാനിൽ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചു. പയ്യന്നൂരിനടുത്തുള്ള കടന്നപ്പള്ളി സ്വദേശിയാണെങ്കിലും ജില്ലയിൽ നിന്ന് ഇതുവരെ മത്സരിച്ചിട്ടില്ല. 1991 ൽ കാസർഗോഡ് നിന്നും ലോക് സഭയിൽ നിന്നും മത്സരിച്ചു പരാജയപ്പെട്ട ശേഷം ആലപ്പുഴ തട്ടകമാക്കി രാഷ്ട്രീയമായി കുതിച്ചു തുടങ്ങി. മുൻ സംസ്ഥാനമന്ത്രിയും കേന്ദ്ര സഹമന്ത്രിയും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ ദേശീയ ജനറൽ സെക്രട്ടറി.

5/10
 രാജ്മോഹൻ ഉണ്ണിത്താൻ- കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള അംഗം. 2019ലെ തെരഞ്ഞെടുപ്പിൽ തന്റെ കന്നിജയം അവിസ്മരണീയമാക്കിയാണ് രാജ്മോഹൻ ഉണ്ണിത്താൻ ലോക്സഭയിലെത്തിയത്.

6/10
 ഷാഫി പറമ്പിൽ - വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള അംഗം. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശേരി നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് വടകര മണ്ഡലം.

7/10
 എം കെ രാഘവൻ- കോഴിക്കോട് മണ്ഡലത്തിൽ നിന്നുമുള്ള ലോക്സഭാ അംഗം. പയ്യന്നൂർ സ്വദേശി. കോഴിക്കോട് നിന്നും നിന്നും 2009ലും 2014ലും 2019ലും ലോക്സഭയിലെത്തി.2024ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പരാജയപ്പെടുത്തി.

8/10
 ജോൺ ബ്രിട്ടാസ് - മുതിർന്ന മാധ്യമപ്രവർത്തകനും കൈരളി ടിവിയുടെ മാനേജിങ് എഡിറ്ററും. 2021 ൽ രാജ്യസഭയിൽ സിപിഎം പ്രതിനിധിയായി. 1966 ഒക്ടോബർ 24 ന് കണ്ണൂർ ജില്ലയിലെ പുളിക്കുറുമ്പ ആലിലക്കുഴിയിലാണ് ജനനം.

9/10
 വി. ശിവദാസൻ - എസ്എഫ്ഐയുടെ മുൻ അഖിലേന്ത്യാ പ്രസിഡന്റ്. 2021 ഏപ്രിൽ 23-നു രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1979 ൽ കണ്ണൂർ ജില്ലയിലെ പേരാവൂർ മുഴക്കുന്ന് വിളക്കോടാണ് ജനിച്ചത്.

10/10
 പി സന്തോഷ് കുമാർ - നിലവില്‍ സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. രണ്ട് തവണ എഐവൈഎഫ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത്. സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദമുള്ള സന്തോഷ് തളിപ്പറമ്പ് ബാര്‍ അസോസിയേഷനില്‍ അംഗത്വമുള്ള അഭിഭാഷകനാണ്. കണ്ണൂരില്‍ എഐഎസ്എഫിന്റേയും എഐവൈഎഫിന്റേയും ജില്ലാ സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • അക്രമകാരികളായ മൃഗങ്ങളെ കൊല്ലാമെന്ന നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

  • ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മൃഗങ്ങളെ കൊല്ലാന്‍ അധികാരം നല്‍കുന്ന ബില്ലിന് അംഗീകാരം.

  • ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്.

View All
advertisement